പത്തനാപുരം : ഇത്തവണയും പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിനായി പത്തനാപുരത്ത് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ പത്തനാപുരത്ത് സിപിഎം നേതാവ് കെ എന്‍ ബാലഗോപാല്‍ മത്സരിക്കുമെന്നും ഗണേഷ് കുമാര്‍ കൊട്ടാരക്കരയിലേക്ക് മാറുമെന്നും ഇടതുമുന്നണി നേതാക്കള്‍ക്കിടയില്‍ പോലും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടെയാണ് പത്തനാപുരത്ത് അണികള്‍ ചുവരെഴുത്ത് തുടങ്ങിയത്.
താന്‍ കള്ളക്കേസില്‍ ആരെയും കുടുക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ തന്നെ ചുറ്റിപ്പറ്റി ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്നും പത്തനാപുരം എംഎല്‍എ ആയ കെ ബി ഗണേഷ്‍കുമാര്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിവാദങ്ങള്‍ക്കുമപ്പുറം പത്തനാപുരത്ത് തുടര്‍ച്ചയായ അഞ്ചാം വിജയം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ വിമര്‍ശനങ്ങളും നടിയെ അക്രമിച്ച കേസില്‍ പിഎ പ്രദീപിന്റെ അറസ്റ്റും, ഇപ്പോള്‍ ഉണ്ടായ മറ്റ് വിവാദങ്ങളിലും തെല്ലും ഭയമില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.