കോഴിക്കോട്: കെട്ടിട നികുതിയും ഭൂമിയുടെ ന്യായവിലയും വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (KBOWA) കോഴിക്കോട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുച്ഛമായ വാടക കിട്ടുന്ന കെട്ടിട ഉടമകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ കെട്ടിട നികുതി, റവന്യൂ ടാക്‌സ്, ലേബേര്‍ സെസ് മുതലായ വിവിധയിനം നികുതികളാല്‍ ഏറെ പ്രയാസം നേരിടുന്ന കെട്ടിട ഉടമകളെ നികുതി വര്‍ദ്ധനവ് സാരമായി ബാധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഈ മാസം ഫെബ്രുവരി 25ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് തയ്യില്‍ ഹംസ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പി കെ ഫൈസല്‍, മുഹമ്മദ് പുത്തൂര്‍മഠം, കല്ലട മുഹമ്മദലി, സെതുട്ടി ഹാജി, ടി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ ജോര്‍ജ്ജ് നന്ദി പറഞ്ഞു.