എടത്വ : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പാ ജലമേള 4ന് നിരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അതിന് മുന്നോടിയായി ഇന്ന് വഞ്ചിപ്പാട്ട് മത്സരവും നാളെ വ്യാഴാഴ്ച ലഹരി വിരുദ്ധ വിളംബര ജാഥയും നടക്കും. തിരുവല്ല ടൗണിൽ നിന്ന് 3.30ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് 5ന് എടത്വ ജംഗ്ഷനിൽ എത്തിചേരും. ഉദ്ഘാടന സമ്മേളനത്തിൽ വർക്കിംങ്ങ് പ്രസിഡൻ്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിക്കും. ജലമേള ചെയർമാൻ എ.വി.കുര്യൻ ആറ്റുമാലിൽ സ്വാഗതം ആശംസിക്കും.
മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയിൽ നിന്ന് ജാഥാ ക്യാപറ്റൻമാരായ കെ.ആർ. ഗോപകുമാർ, പി.സി ചെറിയാൻ ദീപശിഖ ഏറ്റുവാങ്ങും.തിരുവല്ല ഡി.വൈ.എസ്.പി രാജപ്പൻ റാവുത്തർ ഫ്ലാഗ് ഓഫ് ചെയ്യും. എടത്വ ജംഗ്ഷനില്‍ എത്തി ചേരുന്ന ജാഥയ്ക്ക് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്ജ്, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഒ.വി.ആന്റണി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കും.
നീരേറ്റുപുറം ജംഗ്ഷനില്‍ നടക്കുന്ന സമാപന ചടങ്ങില്‍ വർക്കിംങ്ങ് പ്രസിഡൻ്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിക്കും. എടത്വ എസ്.എച്ച്.ഒ ആനന്ദബാബു ഉദ്ഘാടനം ചെയ്യും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജനറൽ കൺവീനർ ജഗൻ തോമസ്, സെക്രട്ടറി പുന്നൂസ് ജോസഫ് ,അഞ്ചു കൊച്ചേരിൽ, അനിൽ പി.ഉഷസ്, ജയിംസ് ചെക്കാട്ട്, തലവടി ചുണ്ടൻ സമിതി സെക്രട്ടറി ജോമോൻ ചക്കാലയിൽ, അഡ്വ.ബിജു സി.ആൻ്റണി, ജോയി ആറ്റുമാലിൽ എന്നിവർ പ്രസംഗിക്കും. വിവിധ ബോട്ട് ക്ലബ് ഭാരവാഹികൾ , പമ്പാ ബോട്ട് റെയ്സ് സംഘാടക സമിതി അംഗങ്ങൾ, വ്യാപാരികൾ, സന്നദ്ധ സംഘടന ,സാമുദായിക രാഷ്ട്രീയ ഭാരവാഹികൾ എന്നിവർ ജാഥയിൽ അണി ചേരും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]