മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ കെ സി വേണുഗോപാല്‍ എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലായെന്നും കന്യാസ്ത്രീ വേട്ട, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവ തുടര്‍ക്കഥയാകുകയാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇവ നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ്. കുറച്ചുപേര്‍ക്ക് മാത്രം ജീവിക്കാന്‍ അവകാശമുള്ള ഇന്ത്യയാണ് സംഘപരിവാര്‍ സ്വപ്‌നം കാണുന്നത്.

സംഘപരിവാര്‍ സ്വപ്‌നം കാണുന്ന ഇന്ത്യയില്‍ ദളിതരില്ല, പട്ടിക വര്‍ഗ്ഗക്കാരില്ല, പിന്നാക്കക്കാരില്ല, ജനറല്‍ വിഭാഗത്തിലെ ദരിദ്രരില്ല. അതിന് അനുസരിച്ചാണ് ഇപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പലതവണ മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിട്ടും ദുരവസ്ഥ തുടരുകയാണ്. ഒഡീഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോള്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കിയതാണ്. എന്നാല്‍ കേവലം പോലീസിനെ അവിടേക്ക് അയച്ചതല്ലാതെ ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലായെന്നും കെ സി വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...