യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് ദഹിക്കാൻ പറ്റാത്ത ഭരണമാണ് ഇവിടെ നടക്കുന്നതെന്ന് കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ തട്ടിപ്പ് നടത്തിയെന്ന സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കണ്ണൂരിൽ നടക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് ദഹിക്കാൻ പറ്റാത്ത ഭരണമാണ് ഇവിടെ നടക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കമ്മ്യൂണിസമല്ല പ്രശ്‌നമെന്നും എങ്ങനെയെങ്കിലും ഭരണത്തിൽ കടിച്ചുതൂങ്ങി നിൽക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഭരണത്തിൽ തുടരാൻ മോദി സ്തുതി ചെയ്യണമെങ്കിൽ അതിനും എല്ലാ തരം അഡ്ജസ്റ്റ്‌മെന്റിനും അവർ തയ്യാറാണെന്നും കെ സി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. ‘വലിയ പ്രതീക്ഷയായിരുന്നു കേരളത്തിന് പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച്. പ്രഖ്യാപിച്ച സ്റ്റേഷനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യാനാണ് പ്രധാനമന്ത്രി വന്നത്. കേരളത്തിലെ ജനങ്ങളെ വിഭജിക്കാനുളള പരാമർശമാണ് പ്രധാനമന്ത്രി നടത്തിയത്. കേരള ജനത അത് തളളിക്കളയും. ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണം എന്ന് നിർത്തുമെന്ന് പ്രധാനമന്ത്രി കേരളത്തിൽ വന്ന് പറയണമായിരുന്നു’: കെ സി വേണുഗോപാൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...