സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് കെ സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ കഴിഞ്ഞ രണ്ട് ഇലക്ഷന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂരിപക്ഷം എംഎല്‍എമാരും യുഡിഎഫ് എംഎല്‍എമാരാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൂരം കലക്കിയത് ആരാണെന്ന് സുരേഷ് ഗോപി തന്നെ സമ്മതിച്ചതോടെ തൃശൂരില്‍ ഡീല്‍ ആരൊക്കെ തമ്മിലെന്നും ഡീല്‍ എന്തെന്നും വ്യക്തമായതായി കെ സി വേണുഗോപാല്‍ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സുനില്‍ കുമാറിന്റേയും സുരേഷ് ഗോപിയുടേയും പ്രതികരണങ്ങളില്‍ നിന്ന് പൂരം കലക്കിയതിന് പിന്നിലെന്തെന്ന് വ്യക്തമാകും. സമനില തെറ്റിയതുപോലെ സംസാരിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ആരോപണം ഉന്നയിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നിവയുള്‍പ്പെടെ 10 മണ്ഡലങ്ങളിലെങ്കിലും സിപിഐഎം-ബിജെപി ഡീലുണ്ടായെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഡീല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...