Tuesday, May 6, 2025 10:21 am

സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് പോലും സാധ്യമാകാത്ത വര്‍ഗീയ പ്രീണനത്തിനാണ് അരവിന്ദ് കെജ്‌രിവാള്‍ ശ്രമിക്കുന്നത് : കെ.സി. വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി രംഗത്ത്. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് പോലും സാധ്യമാകാത്ത വര്‍ഗീയ പ്രീണനത്തിനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നതെന്ന് വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:
സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചുകളഞ്ഞാല്‍ പോകാത്തത്ര വര്‍ഗീയ മാലിന്യമാണ് ബി.ജെ.പിയുടെ ബി ടീം നേതാവിലുള്ളത്. ഇന്ത്യയുടെ മതേതര സങ്കല്‍പ്പത്തിനാണ് തലസ്ഥാനത്തിരുന്ന് അരവിന്ദ് കെജ്‌രിവാള്‍ കളങ്കമേല്‍പ്പിക്കുന്നത്. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് പോലും സാധ്യമാകാത്ത വര്‍ഗീയ പ്രീണനത്തിനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നത്. ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമൊക്കെ ഉയര്‍ത്തിപ്പിടിച്ച ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഒരു വര്‍ഗീയ അജണ്ടയ്ക്ക് മുന്നിലും ഇന്നേവരെ തകര്‍ന്ന് വീണിട്ടില്ല. ഇനിയും അതങ്ങനെ തന്നെയായിരിക്കും. വര്‍ഗീയ കുപ്പായമണിഞ്ഞ് നില്‍ക്കുന്ന തങ്ങള്‍ക്ക് സാധിക്കാത്തതൊക്കെ നേടാന്‍ മതേതര മേലങ്കിയണിഞ്ഞ് ബി.ജെ.പി തീറ്റിപ്പോറ്റുന്ന അവരുടെ പരിവാര്‍ സംഘടന മാത്രമാണ് ആം ആദ്മി പാര്‍ട്ടിയെന്നും അവരുടെ പ്രചാരകന്‍ മാത്രമാണ് അരവിന്ദ് കെജ്‌രിവാള്‍ എന്നും ഈ രാജ്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഉടന്‍ നടക്കാനിരിക്കുന്ന ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രീണനം നടപ്പിലാക്കി അതുവഴി വോട്ടുവിഭജനം നടത്തി കാര്യങ്ങള്‍ ബി.ജെ.പിക്ക്‌ അനുകൂലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ആദ്യമായല്ല തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്ന കെജ്‌രിവാളിനെ കാണുന്നത്. കോവിഡ് കാലത്ത് ഡല്‍ഹിയിലും തെരഞ്ഞെടുപ്പ് കാലത്ത് ഗോവയിലുമൊക്കെ കണ്ട വര്‍ഗീയ നയങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ ഗുജറാത്ത് ലക്ഷ്യമിട്ട് കെജ്‌രിവാള്‍ നടത്തുന്നത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരം നടക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ നിശബ്ദനായിരുന്ന മുഖ്യമന്ത്രിയായിരുന്നു കെജ്‌രിവാള്‍. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പ്പത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും ഇന്ത്യന്‍ ജനത തിരിച്ചറിയുമെന്നും അവരെ ‘ചൂലെടുത്ത്’ അടിച്ചോടിക്കുമെന്നും ഉറപ്പുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടെക് മഹീന്ദ്രയിൽ – കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ് അവസരം

0
പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് "കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്" ആയി...

വാക്‌സിൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് പതിമൂന്ന്കാരി മരിച്ച സംഭവം ; കുട്ടിയുടെ പിതാവ്...

0
പത്തനംതിട്ട : പേവിഷബാധക്കെതിരെയുള്ള വാക്സിൻ എടുത്ത് മൂന്നുമാസങ്ങൾക്ക് ശേഷം പതിമൂന്ന്കാരി...

ഐപിഎൽ ; മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

0
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചു ; പ്രതിയെ ആറന്മുള പോലീസ് പിടികൂടി

0
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും...