ഓച്ചിറ : കോണ്‍ഗ്രസിന്‍റെ മതേതരത്വത്തില്‍ വെള്ളം ചേര്‍ത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാം എന്ന് സി.പി.എം കരുതേണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. കോണ്‍ഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കെ.വി. സൂര്യകുമാര്‍ സംഭാവന ചെയ്ത സ്ഥലത്ത് നിര്‍മിക്കുന്ന കൊച്ചുനെട്ടൂര്‍ എം. വാസു സ്മാരക കോണ്‍ഗ്രസ് ഭവന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്‍റ് എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ്. ചെയര്‍മാന്‍ കെ.സി. രാജന്‍, സി.ആര്‍. മഹേഷ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ഡോ. ജി. പ്രതാപവര്‍മ്മ തമ്ബാന്‍, എം.എം. നസീര്‍, കെ.ജി. രവി, തൊടിയൂര്‍ രാമചന്ദ്രന്‍, സബിന്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു. ഇരുനില മന്ദിരത്തില്‍ എം.എ. റഹ്മാന്‍ ലൈബ്രറി ഹാള്‍, രാജീവ് ഗാന്ധി പാലിയേറ്റീവ് കെയര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ സജ്ജീകരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.