Friday, April 26, 2024 10:28 am

കാഴ്ച നഷ്ടപ്പെട്ട ബിലാലിന്റെ ചികിത്സ പാർട്ടി ഏറ്റെടുക്കും ; എന്താവശ്യത്തിനും കോൺഗ്രസ് പ്രസ്ഥാനം ഒപ്പമുണ്ട് : കെ.സി വേണു​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി പോലീസിന്റെ നരനായാട്ടിനിരയായി കണ്ണിനു ഗുരുതരമായി പരിക്കേറ്റ ഇടുക്കി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാലിനെ കെ സി വേണുഗോപാൽ എം.പി ഹോസ്പിറ്റലിൽ ചെന്ന് കണ്ടു. സ്വർണ്ണക്കടത്തിലും കറൻസി കള്ളക്കടത്തിലും ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച ബിലാലിന് അനുഭവിക്കേണ്ടിവന്നത് കൊടുംക്രൂരതയാണെന്നും അദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ട ക്രമീകരണങ്ങൾ കോൺഗ്രസ് പാർട്ടി ഏറ്റെടുക്കുമെന്നും കെ.സി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :
സ്വർണ്ണക്കടത്തിലും കറൻസി കള്ളക്കടത്തിലും ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനെതിരേ പോലീസ് നടത്തിയ നരനായാട്ടിന്റെ ഇരയാണ് ബിലാൽ. അതിക്രൂരമായ പോലീസ് ലാത്തിച്ചാർജ്ജിൽ ഇടുക്കി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ ബിലാലിന്റെ കണ്ണിനു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഭാഗികമായി നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന ബിലാലിനെ കണ്ടു. കാഴ്ച വീണ്ടെടുക്കുന്നതിനുള്ള തുടർ ചികത്സയ്ക്കു വേണ്ട ക്രമീകരണങ്ങൾ പാർട്ടി ഏറ്റെടുത്തു ചെയ്യും. എന്താവശ്യത്തിനും കോൺഗ്രസ് പ്രസ്ഥാനം ബിലാലിനൊപ്പമുണ്ട്. ജനാധിപത്യപരമായ രീതിയിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച ഈ ചെറുപ്പക്കാരൻ അനുഭവിക്കേണ്ടി വന്ന ഈ കൊടും ക്രൂരതയ്ക്ക് കാലം മറുപടി പറയട്ടെ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏഴാം ക്ലാസുകാരിയുടെ വിരലില്‍ കുരുങ്ങിയ നട്ട് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ മുറിച്ചു നീക്കി

0
അടൂര്‍ : മങ്ങാട് സ്വദേശിയായ ഏഴാം ക്ലാസുകാരിയുടെ വിരലില്‍ കുരുങ്ങിയ നട്ട് അഗ്നിശമന...

പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും’ ; ഇപി ജയരാജനെതിരെ മുഖ്യമന്ത്രി

0
കണ്ണൂര്‍: എൽഡിഎഫ് കൺവീനർ ഇപി ജയരാനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ....

വോട്ടിംഗ് മെഷീൻ പണിമുടക്കി ; അങ്ങാടിക്കൽ തെക്ക് എസ് എൻ വി എച്ച് എസ്...

0
കൊടുമൺ : വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് അങ്ങാടിക്കൽ തെക്ക് എസ്...

കേരളജനത ബുദ്ധിയുള്ളവർ, ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ല ; മുഖ്യമന്ത്രി പിണറായി...

0
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന്...