തൃശൂര്‍ : തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക വരുമ്പോള്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാനാകില്ല. ഏറ്റുമാനൂര്‍ സീറ്റ് ലതികാ സുഭാഷിന് നല്‍കണമെന്ന് തന്നെയായിരുന്നു കോണ്‍ഗ്രസ് താല്‍പ്പര്യം. പക്ഷെ മുന്നണി വീതംവയ്പ്പില്‍ സീറ്റ് പി ജെ ജോസഫിന് അനുവദിക്കേണ്ടി വന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് മിനിറ്റുകള്‍ മതി. ഫലം വന്ന് മിനിറ്റുകള്‍ക്കകം തന്നെ അത് കണ്ടെത്താവുന്നതേ ഉള്ളൂ. ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു