തിരുവനന്തപുരം : മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കെസിബിസിയുടെ രൂക്ഷ വിമര്‍ശനം. മദ്യനിരോധം നടപ്പാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ മദ്യശാലകള്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ വാഗ്ദാനം ലംഘിച്ചുവെന്നും മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും കെസിബിസി വക്താവ് പറഞ്ഞു.
സഭയ്ക്ക് ഒരു പാര്‍ട്ടിയോടും അയിത്തമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളോടും തുറന്ന സമീപനമാണെന്നും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് സഭ പറയില്ലെന്നും കെസിബിസി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നും ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയം അംഗീകരിക്കാന്‍ കഴിയില്ലെന്നും കെസിബിസി വക്താവ് പ്രതികരിച്ചു.
അതേസമയം, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണത്തെ കത്തോലിക്ക സഭ അപലപിച്ചു. ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെ ഉണ്ടായത് വേദനിപ്പിക്കുന്ന നടപടിയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കെസിബിസി പറഞ്ഞു.