യുവാവിനെ കമ്പിവടിക്ക് അടിച്ചു കൊലപ്പെടുത്തി ; സഹോദരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുവാവിനെ കമ്പിവടിക്ക് അടിച്ചു കൊലപ്പെടുത്തിയ സഹോദരന്‍ അറസ്റ്റില്‍. തണ്ണിതോട് മൂഴി പുത്തന്‍വീട്ടില്‍ ജെറി മരിച്ച സംഭവത്തില്‍ സഹോദരന്‍ പുത്തന്‍വീട്ടില്‍ ജസ്റ്റിന്‍ സി എബി ആണ് അറസ്റ്റിലായത്. കഴിഞ്ഞ 5 നു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് ജെറിന്‍ മരിച്ചത്. കഴിഞ്ഞ മാസം 25 -നാണ് കേസിനു ആസ്പദമായ സംഭവം.

ജെറിന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാകാന്‍ താല്പര്യപ്പെട്ടിരുന്നു. ഇതേ ചൊല്ലി ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ ജസ്റ്റിന്‍ ജെറിന്റെ തലയ്ക്ക് വിറക് ഉപയോഗിച്ച്‌ അടിക്കുകയായിരുന്നു. ബോധരഹിതനായ ജെറിനെ കുളിപ്പിച്ചു കിടത്തി.

വീട്ടില്‍ തിരികെ എത്തിയ മാതാപിതാക്കള്‍ ജെറിന് അപസ്മാരം വന്നതാകാം എന്ന് കരുതി കോന്നിയിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായി. തലയ്ക്ക് അടിച്ച വിറക് വീട്ടിലെ അലമാരയ്ക്ക് മുകളില്‍ നിന്നും കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...