Monday, April 14, 2025 9:22 pm

കെ.കെ. ശൈലജയെ വാനോളം പുകഴ്ത്തി കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയെ പ്രശംസിച്ച് കെസിബിസി. ആരോഗ്യരംഗത്ത് ലോകം ശ്രദ്ധിക്കുന്ന നക്ഷത്രമാണ് മന്ത്രി കെ. കെ. ശൈലജയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കൊച്ചിയില്‍ കെസിബിസി സംഘടിപ്പിച്ച പഠനശിബിരത്തില്‍ ആരോഗ്യമന്ത്രിയെ ആദരിച്ച ശേഷമാണ് കര്‍ദിനാള്‍ നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ മന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് കെ. കെ. ശൈലജയെ കെസിബിസി ആദരിച്ചത്. മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് വിജയമാക്കി മാറ്റിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമെന്ന് കര്‍ദിനാള്‍ പറഞ്ഞു. കൊവിഡ് കാലത്ത് എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാനായി. അടുത്ത തവണ കേരളം ഭരിക്കുന്നത് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ മതിയെന്നും കര്‍ദിനാളിന്റെ തമാശ കലര്‍ത്തിയുള്ള പ്രസ്താവന. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഭയുടെ പിന്തുണയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വാഗ്ദാനം ചെയ്തു. തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ കെസിബിസി നിലപാടിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചൈനീസ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളെ താരിഫുകളിൽ നിന്ന് ഒഴിവാക്കില്ലെന്ന് ട്രംപ്

0
അമേരിക്ക: സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടര്‍, മെമ്മറി കാര്‍ഡുകള്‍, സോളാര്‍ സെല്ലുകള്‍, സെമികണ്ടക്ടറുകള്‍ അടക്കമു‍ള്ള...

മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

0
മലേഷ്യ: മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു. 85...

ആലപ്പുഴ ജിംഖാന സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം

0
മലപ്പുറം: ആലപ്പുഴ ജിംഖാന സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം. മലപ്പുറം ചങ്ങരംകുളം...

മണ്ണാർക്കാട് ലഹരിക്കെതിരെ പ്രതിഷേധ കുടുംബ മതിൽ തീർത്തു

0
മണ്ണാർക്കാട്: ലഹരിക്കെതിരെ മണ്ണാർക്കാട് പ്രതിഷേധ കുടുംബ മതിൽ തീർത്തു. നിരോധിത ലഹരിയുടെ...