ജോസ് കെ. മാണി നയിക്കുന്ന പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

പാലാ : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെ. മാണി നയിക്കുന്ന പാലാ മണ്ഡലത്തിലെ പദയാത്രയ്ക്ക് ഇന്ന് തുടക്കം. കളത്തിലിറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കപ്പനെ പ്രതിരോധിക്കുന്നതിനാണ് എല്‍ഡിഎഫ് നിര്‍ദ്ദേശ പ്രകാരം ജോസ് കെ. മാണി പദയാത്ര നടത്തുന്നത്.
സിപിഐഎം ജില്ലാ നേതൃത്വവും ജോസ് കെ. മാണിയും പാലായിലെ വികസനം തടഞ്ഞെന്ന മാണി സി. കാപ്പന്റെ ആരോപണത്തിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പദയാത്ര. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് യാത്ര. ഇന്ന് രാവിലെ 9.30ന് മുത്തോലിയില്‍ പദയാത്രയ്ക്ക് തുടക്കമായി.

27 വരെ നടക്കുന്ന കാല്‍നട ജാഥയില്‍ വിവിധ എല്‍ഡിഎഫ് നേതാക്കളും മന്ത്രിമാരും പങ്കാളികളാകും. യുഡിഎഫ് പുറത്താക്കിയതാണ് മുന്നണി മാറ്റത്തിന് കാരണമെന്ന രാഷ്ട്രീയ വിശദീകരണമാണ് ജാഥയുടെ പ്രഥമ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കാനായാല്‍ ഇടത് ഭരണ തുടര്‍ച്ച ഉറപ്പാണെന്ന വികാരം ഉണര്‍ത്തിയാകും ജോസ് കെ. മാണിയുടെ പര്യടനം. മാണി സി. കാപ്പന്‍ രംഗത്തിറങ്ങി വോട്ട് തേടല്‍ ആരംഭിച്ചതിനെ ആദ്യഘട്ടത്തില്‍ ജോസ് കെ. മാണി അവഗണിച്ചിരുന്നു. കാപ്പനെ നിസാരക്കാരനായി കണ്ടാല്‍ അപകടമാകും എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എം അടിയന്തര പദയാത്ര നടത്താന്‍ തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...