ഇ.എം.സി.സി. മേധാവി മുഖ്യമന്ത്രിയെ കണ്ടെന്നു ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന അനുമതിയെച്ചാല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ഇ.എം.സി.സി.യുടെ സി.ഇ.ഒ. ഡുവന്‍ ഇ. ഗെരന്‍സര്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി.യുമായി ഒപ്പിട്ട കരാറുകള്‍ റദ്ദാക്കാന്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

നയത്തിനെതിരായതിനാല്‍ പദ്ധതി നടക്കില്ലെന്നു പറഞ്ഞു ഇ.എം.സി.സി. പ്രതിനിധികളെ തിരിച്ചയച്ചെന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. അങ്ങനെയെങ്കില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എങ്ങനെ ഇ.എം.സി.സി.യുമായി രണ്ടാമത്തെ എം.ഒ.യു. ഒപ്പിട്ടു? നടക്കില്ലെന്നു പറഞ്ഞ് മന്ത്രി ഓടിച്ചുവിട്ട ഇ.എം.സി.സി.യെ വ്യവസായവകുപ്പും മുഖ്യമന്ത്രിയുടെ വകുപ്പും വിളിച്ചിരുത്തി എന്നാണോ മനസ്സിലാക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.

മന്ത്രി ഇ.പി. ജയരാജന് ഇ.എം.സി.സി. നല്‍കിയ അപേക്ഷ പ്രതിപക്ഷനേതാവിന് കിട്ടിയതില്‍ മുഖ്യമന്ത്രി ദുരൂഹത കാണേണ്ടതില്ല. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും രമേശ് പറഞ്ഞു. 400 ട്രോളറുകള്‍ നിര്‍മിക്കുന്നതിന് എം.ഒ.യു. ഒപ്പുവെച്ച കെ.എസ്.ഐ.എന്‍.സി.യുടെ എം.ഡി. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം കോഴിക്കോട് കളക്ടറായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. അത് ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ കാര്യമാണ്. അതും ഇതും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...