പതിമൂന്നു ലക്ഷം രൂപ അടച്ചില്ല ; ട്രോമോ കെയറില്‍ നിന്ന് രോഗിയെ ബലമായി പുറത്താക്കി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: ചികിത്സയ്ക്ക് പണം നല്‍കാഞ്ഞതിനാല്‍  ഗുരുതരാവസ്ഥയിലായ രോഗിയെ ബലമായി പുറത്താക്കി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് തലയോട്ടി അഴിച്ചുമാറ്റി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ പത്തനാപുരം പാതിരിക്കലില്‍ വടകര പുത്തന്‍വീട്ടില്‍ ഗോപി (52) യെയാണ് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ ബലമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പറഞ്ഞയച്ചത്.

ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയെ യാതൊരു സുരക്ഷിതത്വവുമില്ലാത്ത ആംബുലന്‍സിലാണ് കയറ്റി വിട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. ടാപ്പിങ് തൊഴിലാളിയായ ഗോപി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകും വഴി ഡിസംബര്‍ ആറിന് പത്തനാപുരത്ത് പാടം എന്ന സ്ഥലത്ത് വെച്ച്‌ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഗോപിയെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ ഗോപിയുടെ ഭാര്യ ബേബിയോട് ചികിത്സാ തുകയായി പതിമൂന്നു ലക്ഷം രൂപ ഉടന്‍ അടയ്ക്കണം എന്നാവശ്യപ്പെട്ടു. ഇത് അടയ്ക്കാന്‍ മാര്‍ഗ്ഗമില്ലെന്നും ബന്ധുക്കളോട് സഹായം ആവശ്യപ്പെടാന്‍ സാവകാശം നല്‍കണമെന്നും അറിയിച്ചതോടെ ആശുപത്രി അധികൃതര്‍ ട്രോമോകെയറില്‍ നിന്ന് ഗോപിയെ പുറത്ത് എത്തിച്ച്‌ ഭാര്യയോടൊപ്പം ആംബുലന്‍സില്‍ കയറ്റി വണ്ടാനത്തേയ്ക്ക് അയയ്ക്കുകയായിരുന്നു.

തലയോട്ടി പോലും ഇല്ലാതെ ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമെന്നും ഇവിടുത്തെ ഡോക്ടര്‍മാരും പറയുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗോപിയെ പ്രവേശിപ്പിച്ച ശേഷം ബേബി അമ്പലപ്പുഴ പോലീസില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....