കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജികളിൽ കാരണം വ്യക്തമാക്കിയില്ലെന്ന കാരണത്താൽ മാത്രം കുടുംബ കോടതികൾക്ക് വിവാഹമോചനം നിഷേധിക്കാനാകില്ലെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായ ദാമ്പത്യ സ്നേഹവും ജീവന്റെ സംരക്ഷണവും ഇത്തരം വിധികൾ ദുർബലപ്പെടുത്തുന്നതാണെന്ന് സമിതി അഭിപ്രായപ്പെട്ടു. വ്യക്തികളുടെ അവകാശങ്ങൾ മാത്രം പരിഗണിക്കുന്ന സമീപനം മതിയാകില്ലെന്നും, കുടുംബ ബന്ധങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും സംരക്ഷണവും ഒരുപോലെ പ്രധാനമാണെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകളിൽ കുഞ്ഞുങ്ങളുടെ മാനസികവും സാമൂഹികവുമായ സുരക്ഷയും ഗൗരവമായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് പ്രോലൈഫ് സമിതി വ്യക്തമാക്കി. സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരെപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ ചേർന്നാണ് പ്രതികരണം നടത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























