കൊച്ചി : പി.സി ജോര്‍ജിനെ ന്യായീകരിച്ച് കെ.സി.ബി.സി. തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞ വ്യക്തിയെ ജയിലിലടക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. മത – വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ രാജ്യസുരക്ഷയ്ക്ക് ദോഷകരമാണെന്നും കെ.സി.ബി.സി വ്യക്തമാക്കി. തീവ്രവാദ ആരോപണമുള്ള സംഘടനയുടെ പരിപാടിയില്‍ കൊച്ചു കുട്ടി വിളിച്ച മുദ്രാവാക്യം ഞെട്ടിക്കുന്നതാണ്. എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കില്ലെന്ന ഭീഷണി നൂറുകണക്കിന് പേര്‍ ഏറ്റുവിളിച്ചു.
അതീവഗുരുതര സംഭവമായിട്ടും യുക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്നും നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തോലിക്ക മെത്രാന്‍ സമിതി വ്യക്തമാക്കി.