പത്തനംതിട്ട : തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ബഞ്ച് ക്ലാർക്കിനെ ഒരു കൂട്ടം അഭിഭാഷകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി കരിദിനമാചരിച്ചു. പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധ സമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ പി മനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കുറ്റക്കാരായ അഭിഭാഷകർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ പി മനു ആവശ്യപ്പെട്ടു. മേഖല സെക്രട്ടറി അഭിജിത്ത്, ജില്ലാ ട്രഷറർ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ അടൂർ, റാന്നി, തിരുവല്ല എന്നീ യൂണിറ്റുകളിലും പ്രതിഷേധ സമരം നടന്നു.
വഞ്ചിയൂർ കോടതി ബഞ്ച് ക്ലാർക്കിനെ അഭിഭാഷകർ ആക്രമിച്ചതിൽ പ്രതിഷേധം ശക്തം
RECENT NEWS
Advertisment