കുട്ടികളുടെ ഭക്ഷണക്രമത്തില്‍ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിക്കണം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിയ്ക്കണം കുട്ടികള്‍ക്കായി നല്‍കേണ്ടത്. വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകതയാണുള്ളത്. ചെറിയ കുട്ടികള്‍ ഭക്ഷണം കഴിയ്ക്കാന്‍ വളരെയധികം മടി കാണിയ്ക്കാറുണ്ട്. അവരെ ഭക്ഷണം കഴിപ്പിയ്ക്കാനായി അമ്മമാര്‍ വളരെ ബുദ്ധിമുട്ടാറുണ്ട്. പേടിപ്പിച്ചോ നിര്‍ബന്ധിച്ചോ പല അമ്മമാരും ആഹാരം വായയില്‍ കുത്തിക്കയറ്റുന്നതും കാണാം. എന്നാല്‍ ഇത്തരത്തില്‍ കുട്ടികളെ പേടിപ്പിച്ച് ആഹാരം കഴിപ്പിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാം.
മാതാപിതാക്കള്‍ ചെയ്യേണ്ടത് – മാതാപിതാക്കള്‍ പരമാവധി കുട്ടികള്‍കളെ ആഹാരകാര്യത്തില്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ കുട്ടികളെക്കൊണ്ട് സ്വയം ആഹാരം കഴിക്കാന്‍ ശ്രമിപ്പിക്കുക. ഇത് കൂടുതല്‍ ഗുണം ചെയ്യും. കാരണം അവര്‍ക്ക് സ്വയം വിശപ്പ് അറിയാന്‍ സാധിക്കും. അതുപോലെ ആഹാരം നല്ലപോലെ ആസ്വദിച്ച് കഴിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ രുചികള്‍ തിരിച്ചറിയാനും തങ്ങള്‍ എന്താണ് കഴിക്കുന്നത് എന്ന് സ്വയം മനസ്സിലാക്കാനും ഇത് സഹായിക്കും. കുട്ടികള്‍ക്ക് ഏത് സമയത്ത് എന്തെല്ലാം കഴിക്കണം എന്ന ധാരണയും ഇവര്‍ സ്വയം ആഹാരം കഴിക്കുന്നതിലൂടെ വികസിപ്പിക്കാന്‍ സാധിക്കും. കുട്ടികള്‍ സ്വയം ആഹാരം കഴിക്കുന്നതിലൂടെ കുട്ടികളുടെ തന്നെ ബുദ്ധിവികാസത്തിന് സഹായിക്കുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ആഹാരം തയ്യാറാക്കുമ്പോള്‍ അതില്‍ പലതരത്തിലുള്ളരും രുചിയുള്ളതും അതുപോലെ തന്നെ പോഷകങ്ങളാല്‍ സമ്പന്നവുമായ ആഹാരങ്ങള്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍, കുട്ടികള്‍ക്ക് ആഹാരം കഴിക്കാനുള്ള താല്‍പര്യം ചിലപ്പോള്‍ കുറയാം.
പോഷകക്കുറവ് – നമ്മള്‍ ആഹാരം കഴിക്കേണ്ടതിനും ചില രീതികളുണ്ട്. നല്ലപോലെ ആസ്വദിച്ച് ആഹാരം കഴിക്കാന്‍ പഠിക്കണം. ആഹാരം സമയമെടുത്ത് ആസ്വദിച്ച് കഴിക്കുമ്പോള്‍ മാത്രമാണ് ആഹാരത്തിനോടുള്ള പ്രിയം നമ്മളില്‍ വളരുക. അതുപോലെ തന്നെ നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും കൃത്യമായ പോഷകങ്ങള്‍ ശരീരത്തില്‍ എത്തണമെങ്കില്‍ ആഹാരം ആസ്വദിച്ച് സാവധാനത്തില്‍ കഴിക്കണം. എന്നാല്‍ നിങ്ങള്‍ കുട്ടികളെ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കുമ്പോള്‍ അതിന് അതിന്റേതായ പ്രശ്നങ്ങളും ഉണ്ട്. കുട്ടികള്‍ക്ക് കഴിക്കുന്ന ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ ലഭിക്കുകയില്ല. കൂടാതെ ചിലപ്പോള്‍ പേടിച്ച് വേഗത്തില്‍ ആഹാരം വിഴുങ്ങുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രധാന കാരണമാകുന്നുണ്ട്.
വിശപ്പ് കുറയുക – നിങ്ങള്‍ ആഹാരം കുത്തിക്കയറ്റി അല്ലെങ്കില്‍ നിര്‍ബന്ധിച്ച് നല്‍കുമ്പോള്‍ കുട്ടികളില്‍ സ്വാഭാവികമായും വിശപ്പ് കുറയുന്നു. ഇവര്‍ക്ക് വിശപ്പ് സ്വയം മനസ്സിലാക്കാനുള്ള ശേഷിയും കുറയാം. ഇത് ഇവരുടെ ആഹാരശീലത്തെ തന്നെ ബാധിക്കാം. കുട്ടികളില്‍ പോഷകക്കുറവ്, ശരീരഭാരത്തിലെ വ്യത്യാസം എന്നിവയും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ കുട്ടികള്‍ക്ക് വിശക്കുമ്പോള്‍ മാത്രം ആഹാരം നല്‍കാന്‍ ശ്രദ്ധിക്കുക. അതുപോലെ അവര്‍ സ്വയം ആഹാരം കഴിക്കുന്നത് ശീലിപ്പിക്കുന്നതും നല്ലതാണ്. ഇത് കുട്ടികളില്‍ നിരവധി ഗുണം നല്‍കും.
ആഹാരത്തോട് വെറുപ്പ് – നിങ്ങള്‍ കുട്ടികളെ എത്രത്തോളം നിര്‍ബന്ധിച്ച് ആഹാരം കൊടുക്കുന്നുവോ അത്രത്തോളം കുട്ടികള്‍ക്ക് ആഹാരത്തോട് വെറുപ്പ് വര്‍ദ്ധിക്കാന്‍ തുടങ്ങും. പ്രത്യേകിച്ച് ചില ആഹാരങ്ങളോട് ഒട്ടും തന്നെ താല്‍പര്യം തോന്നാത്ത അവസ്ഥ വന്നേക്കാം. അതിനാല്‍ ആഹാരം കുത്തിക്കയറ്റി കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. പകരം അവരെ ആസ്വദിച്ച് കഴിക്കാന്‍ അനുവദിക്കുക. അതുപോലെ തന്നെ ആഹാരത്തിന്റെ രുചിയെക്കുറിച്ചും ഗുണത്തെക്കുറിച്ചും വര്‍ണ്ണിക്കാവുന്നതാണ്. ഇതെല്ലാം തന്നെ കുട്ടികള്‍ നല്ല ആഹാരം കഴിക്കാന്‍ സഹായിക്കും.