ഏനാത്ത് : കേരള എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി) വാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് അനുമോദനവും പഠനോപകരണവിതരണവും നടന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർഥികൾക്കാണ് അനുമോദനവും പഠനോപകരണങ്ങളും വിതരണം ചെയ്തത്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഇഐഇസി ജില്ലാ ജനറൽ സെക്രട്ടറി എസ്എച്ച്എം ജോസഫ് അധ്യക്ഷത വഹിച്ചു.
കെപിസിസി പബ്ലിക് പോളിസി അധ്യക്ഷൻ ജോൺ ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ജയകുമാർ, കെഇഐഇസി പ്രസിഡൻറ് ബി. ജനാർദനൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, തോട്ടുവാ മുരളി, ഹരികുമാർ പൂതങ്കര, പഴകുളം ശിവദാസൻ, ഏഴംകുളം അജു, സുരേഷ് കുഴുവേലിൽ, സി. കൃഷ്‌ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.