Monday, May 5, 2025 8:08 pm

നിയന്ത്രിതമായി സൗജന്യസേവനങ്ങൾ നൽകുന്നത്​ സമ്പദ്​ വ്യവസ്ഥക്ക്​ ഗുണകരം -കെജ്​രിവാൾ​

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ആം ആദ്​മി പാർട്ടി സർക്കാർ ഡൽഹിയിൽ സൗജന്യസേവനങ്ങൾ നൽകുന്നതിനെ വിമർശിച്ച ബി.ജെ.പി നേതാക്കൾക്ക്​ മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. നിയന്ത്രിതമായ തോതിൽ സൗജന്യസേവനങ്ങൾ നൽകുന്നത്​ സമ്പദ്​ വ്യവസ്ഥക്ക്​ ഗുണകരമാണെന്നും അതുവഴി പാവങ്ങൾക്കെല്ലാം കൂടുതൽ സമ്പാദ്യം ലഭിക്കുമെന്നും അരവിന്ദ്​ കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു.

കെജ്​രിവാൾ സർക്കാർ ​വൈദ്യുതിയും വെള്ളവും സൗജന്യം നൽകി ​വോട്ടർമാരെ വശീകരിക്കുകയാണെന്ന്​ ഡൽഹി ബി.​ജെ.പി അധ്യക്ഷൻ മനോജ്​ തിവാരി വിമർശിച്ചിരുന്നു. ഇതെ തുടർന്നാണ്​ സൗജന്യസേവനങ്ങൾ ബജറ്റിനെയോ നികുതി​​യെയോ ബാധിക്കില്ലെന്ന്​ ​മുഖ്യമന്ത്രി മറുപടി നൽകിയത്​.

നിയന്ത്രിത തോതിൽ സൗജന്യങ്ങൾ നൽകുന്നത്​ സമ്പദ്​വ്യവസ്ഥക്ക്​ നല്ലതാണ്​. ഇത്​ പാവങ്ങൾക്ക്​ കൂടുതൽ സമ്പാദ്യം ലഭിക്കുന്നതിന്​ സഹായകമാകും. നിയന്ത്രിതമായി സൗജന്യസേവനം നൽകുന്നത്​ അധിക നികുതിക്കോ കമ്മി ബജറ്റിനോ കാരണമാകില്ല -കെജ്​രിവാൾ ട്വിറ്ററിലൂടെ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രചരണം നടത്തിയ അമിത്​ ഷാ ഉന്നയിച്ച ചോദ്യങ്ങൾക്കും കെജ്​രിവാൾ ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. ഡൽഹിയിൽ സൗജന്യ വൈ-ഫൈയും ചാർജിങ്​ സൗകര്യവും നൽകുന്നുണ്ടെന്നും 200യൂനിറ്റ്​ വൈദ്യുതി സൗജന്യമാണെന്നും കെജ്​രിവാൾ ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈദ്യുതി, വെള്ളം, ഇൻറർനെറ്റ്​ വൈ-ഫൈ, സ്​ത്രീകൾക്ക്​ സൗജന്യയാത്ര, മുതിർന്ന പൗരൻമാർക്ക്​ സൗജന്യ തീർത്ഥാടന സൗകര്യം തുടങ്ങിയ പദ്ധതികളും എ.എ.പി സർക്കാർ നടപ്പിലാക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എല്ലാ റേഷൻ കാർഡുകാർക്കും ഈ മാസം മുതൽ മണ്ണെണ്ണ വിതരണം ചെയ്യും

0
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷൻകാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള...

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം : ഡോ. ശശി തരൂര്‍ എം.പി

0
കൊച്ചി: രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി...

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിര്‍ അറസ്റ്റിൽ

0
കൊച്ചി: സംവിധായകർ പിടിയിലായ കൊച്ചിയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ...

ഇടത്തിട്ട വൈസ് മെൻ ക്ലബ്‌ ഉത്ഘാടനം ചെയ്തു

0
ഇടത്തിട്ട : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജണിൽ സോൺ...