കെജ്‌രിവാൾ ഒറ്റയ്ക്ക് പോരാടി പുറത്ത് വന്നു ; സൗരഭ് ഭരദ്വാജ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കെജ്‌രിവാൾ ഒറ്റയ്ക്ക് പോരാടി പുറത്ത് വന്നുവെന്ന് ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സൗരഭ് ഭരദ്വാജ്. ‘ആദ്യമായാണ് സത്യസന്ധതയുടെ പേരിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. കേന്ദ്രം എല്ലാ ഏജൻസികളെയും മുഖ്യമന്ത്രിക്കെതിരെ ഉപയോഗിച്ചു. കെജ്‌രിവാൾ ഒറ്റയ്ക്ക് പോരാടി പുറത്ത് വന്നു’, അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാൻ ഡൽഹിയിലെ ജനങ്ങൾ ആർത്തിയോടെ കാത്തിരിക്കുകയാണെന്നും അവർ വോട്ട് ചെയ്ത് കെജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്നും സൗരഭ് കൂട്ടിച്ചേർത്തു. കെജ്‌രിവാൾ തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനിടെ ബിജെപി എന്തൊക്കെ ചെയ്തിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തന്റെ ജനങ്ങളിലും സത്യസന്ധതയിലും വിശ്വാസമുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം, തന്നെ വിശ്വാസമുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതിയെന്ന് പറയുന്ന മുഖ്യമന്ത്രി ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലായിരുന്നു സൗരഭിന്റെ പ്രതികരണം. ‘ലോകം മുഴുവൻ കെജ്‌രിവാളിന്റെ രാജി ചർച്ച ചെയ്യുന്നു. ജയിലിൽ വെച്ച് കെജ്‌രിവാൾ രാജിവെച്ചിരുന്നുവെങ്കിൽ ബിജെപി പറയുമായിരുന്നു ഞങ്ങൾ രാജി വെപ്പിച്ചു എന്ന്. എന്നാൽ പോരാടി പുറത്ത് വന്നിട്ടാണ് രാജി പ്രഖ്യാപിച്ചത്. കെജ്‌രിവാളിന്റെ തീരുമാനത്തെ ജനങ്ങൾ പ്രശംസിക്കുന്നു’, സൗരഭ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...