രാഘവ് ഛദ്ദയടക്കമുള്ളവർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി എഎപി നേതൃത്വം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യസഭ എം പിമാരായ രാഘവ് ഛദ്ദയടക്കമുള്ളവർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നതിൽ രൂക്ഷ വിമർശനവുമായി എ എ പി നേതൃത്വം. പഞ്ചാബിലെ ജനങ്ങളെ വീണ്ടും ബി ജെ പി ചതിച്ചെന്നാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. എ എ പി എം പിമാരുടെ കൂടുമാറ്റത്തിൽ പഞ്ചാബിലെ ജനങ്ങളെ പിന്നിൽ നിന്ന് ബി ജെ പി കുത്തിയെന്നടക്കമുള്ള ഒരു വരി പ്രസ്താവനയിലൂടെയാണ് കെജ്രിവാൾ തന്‍റെ രോഷം പ്രകടിപ്പിച്ചത്. ഓപ്പറേഷൻ ലോട്ട്സ് ആണ് സംഭവിച്ചതെന്നാണ് രാജ്യസഭ എം പിമായ സഞ്ജയ് സിങ് പ്രതികരിച്ചത്. പാർട്ടിയെ ചതിച്ച ഏഴുപേർക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും പഞ്ചാബിലെ ജനങ്ങൾ മാപ്പ് നൽകില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം രാഘവ് ഛദ്ദക്കൊപ്പം എ എ പി രാജ്യസഭ എം പിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എ എ പി വിട്ട് ബി ജെ പിയിൽ എത്തുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. രാജ്യസഭയിലെ 10 എം പിമാരിൽ ഏഴുപേരും പാർട്ടി വിട്ടാൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യതയുണ്ടാകില്ലെന്നാണ് വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...