Thursday, October 3, 2024 10:43 am

ഇന്ത്യൻ നിയമങ്ങളിൽ എല്ലാ വ്യക്തികൾക്കും തുല്യ അവകാശമുണ്ടെന്ന് : ജസ്റ്റീസ്സ് കമാൽ പാഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ത്യൻ നിയമങ്ങളിൽ പൗരന്മാർക്കു മാത്രമല്ല ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ വ്യക്തികൾക്കും തുല്യ അവകാശമുണ്ടെന്ന് ജസ്റ്റിസ് കമാൽ പാഷ അഭിപ്രായപ്പെട്ടു. മീരാണ്ണൻ മീരാ റാവുത്തർ ട്രസ്റ്റ് വാർഷിക സമ്മേളനവും പൗരത്വ നിയമ ഭേതഗതിയെക്കുറിച്ചുള്ള സെമിനാറും പത്തനംതിട്ടയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമാനുസൃതമുള്ള രീതിയിലല്ലാതെ ഒരു വ്യക്തിയുടെയും ജീവനും സ്വാതന്ത്യവും തടസ്സപ്പെടുത്താൻ പാടില്ല എന്ന നിയമമുള്ള ഇന്ത്യയിലാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമ ഭേതഗതി പാസ്സാക്കിയിരിക്കുന്നത്. പൗരത്വ നിയമ ഭേതഗതിക്കെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയത് ഇന്ത്യയ്ക്കു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് പ്രസിഡൻറ് വി.ഷേയ്ഖ് പരീദ് അദ്ധ്യക്ഷത വഹിച്ചു. തീരദേശ സംരക്ഷണ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ ഷേയ്ഖ് പരീദ് മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട ഠൗൺ ജുമാ മസ്ജിദ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ആത്മീയ പ്രഭാഷണം നടത്തി. പത്തനംതിട്ട ജുമാ മസ്ജിദ് പ്രസിഡന്റ് എച്ച്.ഷാജഹാൻ, മുസ്ലിയാർ എൻജിനിയറിംഗ് കോളേജ് ചെയർമാൻ പി.ഐ ഷരീഫ് മുഹമ്മദ് , വനം വകുപ്പ് മന്തിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യൂബ് അഴൂർ, മീരാ ണ്ണൻ മീരാ റാവുത്തർ ട്രസ്റ്റ് രക്ഷാധികാരികളായ N മീരാ ണ്ണൻ മീര , എം.മീരാ ണ്ണൻ മീരാ, സെക്രട്ടറി എം.മീരാണ്ണൻ മീര , ജോയിന്റ് സെക്രട്ടറി റഷീദ് ആനപ്പാറ, ട്രഷറർ N അബ്ദുൽ ഖാദർ , വൈസ് പ്രസിഡന്റ് റിയാസ് അലിയാർ മുഹമ്മദ് ഷാജി, കെ.മീരാണ്ണൻ മീരാ എന്നിവർ പ്രസംഗിച്ചു.

മീരാണ്ണൻ മീരാ റാവുത്തർ ട്രസ്റ്റ് ഭാരവാഹികളായി വി.ഷേയ്ഖ് പരീദ് (പ്രസിഡന്റ്), റിയാസ് അലിയാർ ( വൈസ് പ്രസിഡന്റ്) , എം.മീരാണ്ണൻ മീരാ (സെക്രട്ടറി), റഷീദ് ആനപ്പാറ (ജോയിന്റ് സെക്രട്ടറി),  എൻ അബ്ദുൽ ഖാദർ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പിണറായി ഉടഞ്ഞ വി​ഗ്രഹം, അത് നന്നാക്കാൻ പിആർ ഏജൻസിക്ക് കഴിയില്ല : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : ഉടഞ്ഞ വിഗ്രഹം നന്നാക്കാൻ പിആർ ഏജൻസിക്ക് സാധ്യമല്ല പിണറായി...

ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ അനുകൂലിക്കില്ല : ജോ ബൈഡന്‍

0
വാഷിങ്ടണ്‍: ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ അനുകൂലിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ...

ജണ്ടായിക്കൽ – അത്തിക്കയം റോഡ് വീണ്ടും ടാർ ചെയ്യുന്നു

0
റാന്നി : ജണ്ടായിക്കൽ - അത്തിക്കയം റോഡ് വീണ്ടും ടാർ ചെയ്യുന്നു....

വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിൽ ; വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ

0
കൊച്ചി : വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിലെന്ന് വനിതാ കമ്മീഷൻ. ലൈംഗികാതിക്രമം...