കോയമ്പത്തൂര്‍ : സ്ത്രീയുമായുള്ള ലൈംഗിക വിഡിയോ ചാറ്റ് പുറത്തായതിനെത്തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ടി രാഘവന്‍ രാജിവെച്ചു. വിഡിയോ ഒരു യൂട്യൂബറാണ് പുറത്ത് വിട്ടത്. എന്നാല്‍ സംഭവം കെ.ടി രാഘവന്‍ നിഷേധിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ തന്നെയും പാര്‍ട്ടിയും കരിവാരിത്തേക്കാനുള്ളതാണെന്ന് രാഘവന്‍ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്നും പാര്‍ട്ടി പദവി രാജിവെക്കുന്നതായും രാഘവന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 30 വര്‍ഷമായി നിസ്വാര്‍ഥമായി ജനങ്ങളെ സേവിക്കുന്നയാളാണ് താനെന്നും രാഘവന്‍ പറഞ്ഞു. രാഘവന്‍ സത്യം നിയമപരമായി തെളിയിക്കുമെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ പറഞ്ഞു.