തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷ ഇന്ന്. മൂന്ന് സ്ട്രീമുകളിലായി 1,86,932 ഉദ്യോഗാർഥികളാണ് 726 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുക. പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പി.എസ്.സി അറിയിച്ചു. കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ തിരുവനന്തപുരത്താണ്. കെ.എ.എസിലേക്ക് പി.എസ്.സി നടത്തുന്ന രണ്ടാം പരീക്ഷയാണിത്. ആദ്യ കെ.എ.എസിൽ 4,01,379 പേരാണ് എഴുതിയത്. ഇത്തവണ ഒഴിവുകൾ കുറഞ്ഞതോടെ അപേക്ഷകരുടെ എണ്ണവും വൻതോതിൽ ഇടിഞ്ഞു. നേരിട്ട് നിയമനമുള്ള സ്ട്രീം ഒന്നിലേക്ക് 1,80,307 പേരാണ് അപേക്ഷിച്ചത്. രാവിലെയും ഉച്ചക്കുമായി നടക്കുന്ന പരീക്ഷയിൽ 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണുള്ളത്. പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവരെ ഉൾപ്പെടുത്തി മുഖ്യപരീക്ഷ നടത്തും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1