കേരളം വീണ്ടും ലോക്ക്ഡൗണിലേക്ക് ? ; അന്തിമ തീരുമാനം സര്‍വ്വകക്ഷിയോഗത്തിനു ശേഷം പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധ സമിതി. ഇക്കാര്യത്തില്‍ തീരുമാനം ഇന്നു തന്നെയുണ്ടാകും. സര്‍ക്കാര്‍ മാത്രമായി ഇതിലൊരു തീരുമാനം എടുക്കേണ്ടെന്നും സര്‍വകക്ഷി യോഗത്തിന് വിടാമെന്നുമാണ് ഇപ്പോഴത്തെ ധാരണ. ലോക്ക്ഡൗണ്‍ വേണ്ടെന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നാല്‍ എറണാകുളം ജില്ലയില്‍ ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനമാകെ ബാധകമാക്കും. സര്‍വകക്ഷി യോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച്‌ വൈകുന്നേരം അഞ്ച് മണിയ്‌ക്ക് ആയിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുക.

ഇന്നലെ രാത്രി ചേര്‍ന്ന കൊവിഡ് വിദഗ്ദ്ധസമിതിയുടെ യോഗത്തിലാണ് രണ്ട് ആഴ്‌ച ലോക്ക്ഡൗണ്‍ വേണമെന്ന നിര്‍ദേശം ഉണ്ടായത്. കൊറോണ വൈറസിന്റെ യു കെ വകഭേദം വേഗത്തില്‍ പടരുകയാണിപ്പോള്‍. അന്തര്‍സംസ്ഥാന യാത്രക്കാരുടെ വരവ് ശക്തമാകുന്നതോടെ മഹാരാഷ്ട്രയില്‍ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തില്‍ എത്തും. ഇതിന്റെ പകര്‍ച്ച ചെറുക്കണമെങ്കില്‍ രണ്ട് ആഴ്‌ചയെങ്കിലും ആളുകള്‍ തമ്മിലുളള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. അതിന് ലോക്ക്ഡൗണ്‍ വേണമെന്നാണ് വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ലോക്ക്ഡൗണ്‍ വേണമെന്ന് അവിടത്തെ ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടെങ്കിലും സര്‍ക്കാരുകള്‍ അംഗീകരിച്ചില്ല. ഇതിന്റെ ദുരന്തമാണ് ഡല്‍ഹി ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ വൈറസ് അതിവേഗം വ്യാപിച്ചതെന്നും കൊവിഡ് വിദഗ്ദ്ധ സമിതിയില്‍ ചിലര്‍ കണക്കുകള്‍ സഹിതം അവതരിപ്പിച്ചു. വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശ ഇന്നു രാവിലെ ലഭിച്ചതോടെ ലോക്ക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ സര്‍ക്കാരിന് അയവു വന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...