നിയമസഭാ തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. പത്രിക പിൻവലിക്കാനുള്ള സമയം മൂന്ന് മണിയോടെ അവസാനിച്ചു. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ബിജെപിയുടെയും പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് ചിന്ഹം അനുവദിച്ചു. അമ്പലപ്പുഴയിൽ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടം അനുവദിച്ചു. ബേപ്പൂരിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പിവി അൻവറിന്‍റെ നാലു അപരൻമാർ പത്രിക പിൻവലിച്ചില്ല. അൻവറിന് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചു. തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫിന്‍റെ സിഎംപി സ്ഥാനാര്‍ത്ഥി സിപി ജോണിന് ചിന്ഹമായി കപ്പൽ അനുവദിച്ചു.

ഇതേ മണ്ഡ‍ലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമനക്ക് ക്യാമറ ആണ് ചിന്ഹമായി അനുവദിച്ചത്. ലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എൻഎംആര്‍ റസാഖിന് കുടം ചിന്ഹമാണ് അനുവദിച്ചത്. തളിപ്പറമ്പിലെസ്വതന്ത്ര സ്ഥാനാർഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടർ ആണ് ചിന്ഹമായി അനുവദിച്ചത്. കോവളം മണ്ഡലത്തിലെ എൽഡിഎപ് സ്വതന്ത്ര സ്ഥാനാര്‍ഥി ഭഗത് റൂഫസിന് ചിന്ഹമായി മുന്തിരിയാണ് അനുവദിച്ചത്. എലത്തൂരിൽ എ.കെ.ശശീന്ദ്രന് തിരിച്ചടിയായി അജിത്ത് പവർ വിഭാഗം സ്ഥാനാർഥി പി കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു.കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ കെ ശശീന്ദ്രൻ മത്സരിച്ചത്.

പത്രിക സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങൾ ഉണ്ടായിരുന്നു. അതേസമയം, എതിർപ്പുമായി എ കെ ശശീന്ദ്രൻ വിഭാഗം രംഗത്തെത്തി. നിയമപരമായി ക്ലോക്ക് ചിഹ്നം അനുവദിക്കാൻ ആകില്ലെന്നാണ് വാദം.പത്രികയിൽ അജിത് പവാർ വിഭാഗം പ്രസിഡന്‍റിന്‍റെ ഒപ്പ് ഇട്ടിട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന്ുംർട്ടി വർക്കിംഗ് പ്രസിഡണ്ട് പി എം സുരേഷ് ബാബു പറഞ്ഞു.കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ചിഹ്നം ഇത്തവണ ലഭിച്ചില്ല.

അഹമ്മദ് ദേവർകോവിലിനു ബക്കറ്റ് ചിഹ്നം ആണ് അനുവദിച്ചത്. ദേവർകോവിൽ ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്റർ അടിച്ചു പ്രചരണം തുടങ്ങിയിരുന്നു.2025 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച ചിഹ്നങ്ങളുടെ ലിസ്റ്റിൽ ഗ്ലാസ് ഉണ്ടായിരുന്നില്ല. 2021ൽ ഗ്ലാസ് ചിഹ്‌നത്തിലാണ് ഇടത് സ്വതന്ത്രനായി ദേവർകോവിൽ കോഴിക്കോട് സൗത്തിൽ മത്സരിച്ച് ജയിച്ചത്. ഇക്കുറിയും ഗ്ലാസ് ചിഹ്നത്തിനായിരുന്നു അപേക്ഷ നൽകിയത്.ഗ്ലാസ് ചിഹ്നം അടിച്ച പോസ്റ്ററുമായി പ്രചാരണവും തുടങ്ങിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...