കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ലഹരികടത്തില്‍ സി.പി.എം. നേതാവ് എ.ഷാനവാസിന്‍റെ പങ്കിനെച്ചൊല്ലി നിയമസഭയില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടി പ്രതിപക്ഷം. സി.പി.എമ്മില്‍ ഒരുകൂട്ടം നേതാക്കള്‍ ചവിട്ടുപടി കയറുന്നത് ലഹരിപ്പണം കൊണ്ടാണെന്ന കോണ്‍ഗ്രസ് അംഗം മാത്യു കുഴല്‍നാടന്‍റെ ആരോപണം സഭയെ പ്രക്ഷുബ്ദമാക്കി. ഷാനവാസ് പ്രതിയാകും മുന്‍പ് മന്ത്രി സജി ചെറിയാന്‍ എങ്ങനെ ക്ലീന്‍ ചിറ്റ് നല്‍കി. പ്രതിയെ രക്ഷിക്കാനുള്ള യജമാനന്‍റെ വെപ്രാളമാണിത്. സി.പി.എമ്മിന്‍റെ ഭവനസന്ദര്‍ശനങ്ങള്‍ രാത്രിയാണോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
ലോറി പിടിച്ചെടുത്തതിനു പിന്നാലെ വ്യാജകരാര്‍ ഉണ്ടാക്കി. എങ്ങനെയാണ് അന്വേഷണഫയല്‍ മന്ത്രി സജി ചെറിയാന് കിട്ടിയതെന്നും മാത്യു ചോദിച്ചു. എന്നാല്‍ ലഹരികടത്ത് പ്രതിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തെളിവ് ഹാജരാക്കിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സജി ചെറിയാന്‍. ലഹരികടത്തിയ എ.ഷാനവാസിന് പങ്കില്ലെന്നും തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും മന്ത്രി എം.ബി.രാജേഷും പറഞ്ഞു.
ലോറി വാടകയ്ക്ക് നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് സി.പി.എം. വിലയിരുത്തി. അങ്ങനെയാണ് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ചേര്‍ത്തലയിലെ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെ കള്ളനാക്കിയ കേസ് മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ലീഗിന്‍റെ വാഹനം മട്ടന്നൂരില്‍ ലഹരി മരുന്നുമായി പിടികൂടിയത് പ്രതിപക്ഷത്തിനെതിരെ ഉന്നയിച്ച് മന്ത്രി എംബി രാജേഷ്. ഷിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍റെ പേരിലുള്ള ആംബുലന്‍സിലായിരുന്നു ലഹരി കടത്ത്. ലീഗ് പ്രവര്‍ത്തകനായിരുന്നു പ്രതി. അതിന് വാഹന ഉടമയായ ലീഗ് നേതാക്കളെ പ്രതിയാക്കാന്‍ കഴിയുമോ എന്നും മന്ത്രി നിയമസഭയില്‍ ചോദിച്ചു.
മാത്യു കുഴല്‍നാടന്‍റെ ഉന്നയിച്ച ആരോപണങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. സി.പി.എമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചുപറയരുതെന്ന് മുഖ്യമന്ത്രി. എന്തിനും അതിരുവേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.