തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഞങ്ങളുട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തില്‍ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാര്‍ ആണെന്നും വിഡി സതീശന്‍ പറഞ്ഞു. സോളാര്‍ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശന്‍.
ദല്ലാള്‍ നന്ദകുമാര്‍ വഴി പണം കൊടുത്തത് എല്‍ഡിഎഫാണ്. കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാന്‍ ആയിരുന്നു ശ്രമം. സോളാര്‍ തട്ടിപ്പ് കേസില്‍ അന്ന് യുഡിഎഫ് പൊലീസ് നടപടി അഭിനന്ദനാര്‍ഹമാണ്. സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കര്‍ അറസ്റ്റിലായപ്പോള്‍ ഞങ്ങള്‍ സെക്രട്ടേറിയറ്റില്‍ സമരം ചെയ്‌തോ. അന്ന് ഉമ്മന്‍ചാണ്ടിയുടെ അറിവോടെ കോണ്‍ഗ്രസ് പാര്‍ട്ടി അറിവോടെ ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസിലെ അറസ്റ്റുകള്‍. സോളാര്‍ കേസില്‍ ആര്‍ക്കെതിരെയും ദാക്ഷിണ്യം കാണിച്ചില്ല. തട്ടിപ്പ് കേസിനു ഒപ്പം പീഡന കേസ് കൂടി ചേര്‍ത്തത് ഹൈക്കോടതി തള്ളിയിരുന്നു. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും എന്ന് മുഖ്യമന്ത്രിയോട് ഞാന്‍ പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്തിലെ ആരോപണ വിധേയായ എല്‍ഡിഎഫ് നേതാക്കളെ കുറിച്ച് പല പരാതി പറഞ്ഞു. ഞങ്ങള്‍ ഏറ്റെടുത്തില്ല. അതാണ് നിങ്ങളും ഞങ്ങളും തമ്മിലെ വ്യത്യാസമെന്നും സതീശന്‍ പറഞ്ഞു.