Saturday, May 3, 2025 8:23 am

കേരള ബാങ്ക് ജീവനക്കാർ പണിമുടക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തുക, ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയോഗിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിൻറെ സംസ്ഥാന വ്യാപകമായി നടത്തുന്ന ത്രിദിന പണിമുടക്ക് പത്തനംതിട്ട ജില്ലയിൽ പൂർണ്ണം. ജില്ലയിലെ സംഘടനയിൽപെട്ട എല്ലാ ജീവനക്കാരും പണിമുടക്കി. സഹകരണ മേഖലയിലെ കേരള ബാങ്കിൻറെ പ്രവർത്തനം മെച്ചപ്പെടണമെങ്കിൽ ജീവനക്കാരുടെ വിഷയം പരിഹരിക്കണമെന്ന് മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് തോപ്പിൽ ഗോപകുമാർ പറഞ്ഞു.

പണിമുടക്കുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ ധർണ്ണ പത്തനംതിട്ടയിൽ കേരള ബാങ്ക് ആസ്ഥാനത്ത് ഉത്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി കെ ജി അജിത് കുമാർ ജില്ലാ പ്രസിഡണ്ട് വാഴുവേലിൽ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി മണ്ണടി പരമേശ്വരൻ ഡിസിസിയുടെ ഭാരവാഹി അഹമ്മദ് ഷാ, അജി കുമാർ ജി, റ്റി ഡി സുനിൽകുമാർ, കാസിം. എസ്‌ ,ഷൈനി വൈ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലയിലെ ജീവനക്കാർ മൂന്ന് ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കും. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സംഘടന അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങും എന്നും അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാർട്ടി യോഗങ്ങളിലും ചടങ്ങുകളിലും നേതാക്കൾക്കും പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി കോൺഗ്രസ്

0
തിരുവനന്തപുരം: കോൺഗ്രസിന്റെ യോഗങ്ങളിലും ചടങ്ങുകളിലും പാർട്ടിനേതാക്കൾക്കും പ്രവർത്തകർക്കുമായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. നിശ്ചയിക്കപ്പെട്ടവർ...

ദുബായിയിൽ ഏറ്റവുമധികം യാത്രക്കാരെത്തുന്നത് ഇന്ത്യയിൽനിന്ന്

0
ദുബായ് : ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിൽ മാത്രമായി 2.34...

അർജന്റീനയുടെ ഈ വർഷാവസാനത്തെ സൗഹൃദ മത്സര ഷെഡ്യൂളിൽ ഖത്തറും

0
ദോഹ : തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ...

ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു

0
റിയാദ് : ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക്...