മോഹൻലാലിന് പുരസ്‌കാരം ലഭിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് കേരള ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദാദാ സാഹേബ് ഫാൽകെ പുരസ്കാരം മോഹൻലാലിന് ലഭിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദിയുമായി കേരള ബിജെപി. ‘നന്ദി മോദി’ എന്ന് കുറിച്ചുകൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ‘നന്ദി മോദി’ എന്ന് കുറിച്ചിട്ടുണ്ട്. മലയാളത്തിൻ്റെ അഭിമാനതാരത്തിന് രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം നല്കി ആദരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയ്ക്ക് നന്ദി. മോഹൻലാലിനപ്പുറം മലയാളികൾക്കും, മലയാള സിനിമയ്ക്കും, കേരളത്തിൻ്റെ സമ്പന്നമായ കലാപാരമ്പര്യത്തിനുമെല്ലാമുള്ള ആദരമാണ് ഈ പുരസ്കാരം.
മലയാളികളെ സംബന്ധിച്ച് സിനിമയ്ക്കും നടനമികവിനുമെല്ലാമപ്പുറമാണ് മോഹൻലാൽ. അവരുടെ അഭിമാനവും അഹങ്കാരവും ആദരവുമെല്ലാമാണ് അദ്ദേഹം. മലയാളികളുടെ ജീവിതത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു അഭിനേതാവുണ്ടാകില്ല. നേട്ടങ്ങളുടെ നെറുകയിൽ നില്ക്കുമ്പോഴും എല്ലാത്തിനെയും വിനയത്തോടെ ഏറ്റുവാങ്ങുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേത്.
അദ്ദേഹത്തെ തേടി അർഹിച്ച അം​ഗീകാരമെത്തുമ്പോൾ അതിന് വഴിയൊരുക്കിയ മോദി സർക്കാരിന് വീണ്ടുമൊരിക്കൽക്കൂടി നന്ദി അറിയിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...

പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതി ; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ

0
മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം സമസ്ത സംഘടനകൾ. പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി...

പാലക്കാട് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് അപകടം ; കാൽനട യാത്രിക്കാരന് ...

0
പാലക്കാട് : അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാൽനട യാത്രികൻ...

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...