മുഖ്യമന്ത്രിയുടെ വിദേശ യാത്ര ; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നാളെ നടക്കാനിരുന്ന സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ തുടർന്ന് മാറ്റിവെച്ചു. മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മന്ത്രിസഭാ യോഗം മാറ്റി വയ്ക്കുകയായിരുന്നു. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. സ്വകാര്യ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയും കുടുംബവും ഇന്നലെയാണ് വിദേശത്തേയ്ക്ക് യാത്ര പോയത്. 16 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുക.

യാത്ര കഴിഞ്ഞ് 21ന് കേരളത്തിൽ മടങ്ങിയെത്തും. സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ സർക്കാർ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാൽ അത്തരം അറിയിപ്പുകൾ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ്സും ബിജെപിയും രംഗത്ത് എത്തിയിരുന്നു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...