കോന്നി : സഹകരണ മേഖലയെ തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും ക്ഷീര സംഘങ്ങൾക്ക് ആദായ നികുതി ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടും കേരള സഹകരണ വേദി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേരള സഹകരണ വേദി സംസ്ഥാന കമ്മറ്റിയംഗം എം.പി മണിയമ്മ ധർണ്ണ ഉത്ഘാടനം ചെയ്തു. എ.കെ ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വേദി കോന്നി മണ്ഡലം സെക്രട്ടറി ബി.രാജേന്ദ്രൻപിള്ള, എം.കെ വാമൻ തുടങ്ങിയവർ സംസാരിച്ചു.
കേരള സഹകരണ വേദിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി
RECENT NEWS
Advertisment