Saturday, April 19, 2025 11:12 am

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നത് എന്തുകൊണ്ട് ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ കരുവന്നൂരുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഒരു കാര്യം മറക്കരുത്, കേരളത്തിലെ സഹകരണവകുപ്പ് നിലവില്‍ വന്ന 1958 ന് ശേഷം നാമമാത്ര പുനസംഘടന ഉണ്ടായത് 1981 ലാണ്. കേവലം 7000 സഹകരണ സ്ഥാപനങ്ങളും 800 ബ്രാഞ്ചുകളും അയ്യായിരത്തോളം ഫയലുകളും 10000 കോടിയുടെ നിക്ഷേപവും ഉള്ള സമയത്താണ് ആദ്യ പുനസംഘടന നടന്നത്.

എന്നാല്‍ ഇന്ന് 23080 സഹകരണ സ്ഥാപനങ്ങളുടെ 12600 ബ്രാഞ്ചുകളും 4 ലക്ഷത്തിലധികം ഫയലുകളും 1.5 ലക്ഷം കോടി നിക്ഷേപവും ഉള്ള ഒരു മഹാ പ്രസ്ഥാനമായി മാറിയപ്പോഴും വകുപ്പില്‍ ഒരു തസ്തിക പോലും അധികമായി ഉണ്ടായില്ല എന്നത് വകുപ്പിന്റെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. 16 ക്രെഡിറ്റ് സംഘങ്ങള്‍ക്ക് ഒരു യൂണിറ്റ് ഇന്‍സ്പെക്ടര്‍ എന്നും 30 നോണ്‍ ക്രെഡിറ്റ് സംഘങ്ങള്‍ക്ക് ഒരു യൂണിറ്റ് ഇന്‍സ്പെക്ടര്‍ എന്നതും ആയിരുന്നു ആദ്യകാലത്തെ കണക്ക്. എന്നാല്‍ 23080 സംഘങ്ങള്‍ക്ക് നിലവിലെ 272 യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തിയാല്‍ എങ്ങും എത്താത്ത സ്ഥിതി വിശേഷം ഉണ്ടാകും.

കൂടാതെ 4 ലക്ഷത്തിലധികം വരുന്ന ഫയലുകല്‍ (ഉദാ: സംഘങ്ങളിലെ രജിസ്ട്രേഷന്‍, ബൈലാ ഭേദഗതി, ക്ലാസ്സിഫിക്കേഷന്‍, ജി.ഡി.സി.എസ് അനുവാദം, ബ്രാഞ്ച് സാങ്ങ്ഷന്‍  മുതലായവ ) ഇതേ യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ തന്നെയാണ് തീര്‍പ്പാക്കേണ്ടത്. ഇതു കൂടാതെ സര്‍ക്കാരിന്റെ പദ്ധതികളായി കെയര്‍ ഹോം, സാമൂഹിക പെന്‍ഷന്‍, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍, ദുരിതാശ്വാസ നിധി, കടാശ്വാസം, ഉത്സവ ചന്തകള്‍ തുടങ്ങി സഹകരണ വകുപ്പ് ഏറ്റെടുക്കുന്ന എല്ലാ പദ്ധതികളുടെയും നടത്തിപ്പ് ചെയ്യുന്നത് ഇതേ യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍ തന്നെയാണ്. സഹകരണ വകുപ്പ് രൂപം കൊണ്ട സമയത്തെക്കാള്‍ എണ്ണത്തില്‍ 400 ശതമാനത്തിലും ബിസിനസ്സില്‍ 800 ശതമാനത്തിലും വികാസം പ്രാപിച്ചപ്പോള്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഒന്നു പോലും 40 വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ചിട്ടില്ല എന്നത് അത്ഭുതകരമാണ്.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ ആഡിറ്റ് നടത്തുന്നത് സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍ രൂപികരിക്കപ്പെട്ട ആഡിറ്റ് ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 243 KCS Act Section 63 പ്രകാരവും സാമ്പത്തിക വര്‍ഷം അവസാനിച്ചു ആറുമാസത്തിനുള്ളില്‍ ആഡിറ്റ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. KSR 156 പ്രകാരം പ്രത്യേക ആഡിറ്റര്‍മാരെ (കണ്‍ കറന്റ് ആഡിറ്റര്‍) നിശ്ചയിക്കാത്ത എല്ലാ സംഘങ്ങളിലും യൂണിറ്റ് ആഡിറ്റര്‍ മാരാണ് ആഡിറ്റ് ചെയ്യുന്നത്. 437 യൂണിറ്റ് ആഡിറ്റര്‍മാരാണ് ഇന്ന് നിലവിലുള്ളത്. ആഡിറ്റ് മാന്വല്‍ പ്രകാരം ഒരു വര്‍ഷം 30 സംഘങ്ങളാണ് ഇവര്‍ ആഡിറ്റ് ചെയ്യേണ്ടത് എന്നിരിക്കെ ഒരു മാസത്തില്‍ ഇവര്‍ക്ക് ജോയിന്റ് ഡയറക്ടര്‍മാര്‍ എഴും  പത്തും സംഘങ്ങള്‍ ആഡിറ്റ് ചെയ്യാനായി നിര്‍ബന്ധിക്കുകയും ക്വാളിറ്റി നോക്കാതെ ക്വാണ്ടിറ്റിക്ക് പിറകെ പോകേണ്ട അവസ്ഥ ആഡിറ്റര്‍മാര്‍ക്ക് ഉണ്ടാവുകയും ചെയ്യുന്നു.

ശരാശരി 2 ബ്രാഞ്ചുകളുള്ള ഒരു എസ്.സി.ബിയില്‍ 300 – 400 വൗച്ചറുകള്‍ ഒരുദിവസം വരികയും, ഒരു മാസത്തെ വൗച്ചര്‍ ഒരു ദിവസം കൊണ്ട് നോക്കി തീര്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന ആഡിറ്റര്‍ റാന്‍ഡം പരിശോധനയിലേക്ക് കടക്കേണ്ട അവസ്ഥ വന്നു ചേരും. ക്ലാസ്സ് III ബാങ്കുകളിലും അതിനു മുകളിലും (ക്ലാസ്  II, I, സ്പെഷ്യല്‍ ഗ്രേഡ് ) ഇന്റേണല്‍ ആഡിറ്റര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുകയും അവരെ മറ്റ് ജോലികളിലേക്ക് നിയോഗിക്കുകയും ചെയ്യുന്നതോടെ അഴിമതി കണ്ടെത്താനുള്ള ആദ്യപടി തന്നെ ഇല്ലാതാക്കുന്ന പ്രവണതയാണ് കാണുന്നത്.

കേരളത്തിലെ ആഡിറ്റ് കേഡറൈസേഷനും വകുപ്പ് പുനസംഘടനക്കും വേണ്ടി 2013ല്‍  സെന്റര്‍ ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയെങ്കിലും അതിന് തുടര്‍ നടപടി ഒന്നുംതന്നെ ഉണ്ടായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ആഡിറ്റ് കേഡറൈസേഷന് വേണ്ടിയുള്ള ഫയല്‍ ധനകാര്യ വകുപ്പില്‍ നിന്നും പച്ച കൊടി കിട്ടി മന്ത്രിസഭാ യോഗത്തിന് നോട്ട് ഇട്ട് പോയെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ സഹകരണ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ അതിനെ എതിര്‍ത്ത് നശിപ്പിക്കുകയുണ്ടായി. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന ആഡിറ്റര്‍മാരെ വെയ്ക്കാന്‍ പറ്റുകയില്ല എന്ന അവരുടെ തിരിച്ചറിവാണ് ആഡിറ്റ് കേഡറൈസേഷന് വിനയായത്.

സംഘങ്ങളുടെ ഭരണാധിപന്‍മാര്‍ എല്ലാം രാഷ്ട്രീയക്കാര്‍ എന്നിരിക്കേ, ഏതെങ്കിലും തരത്തിലുള്ള പണാപഹരണങ്ങള്‍ കണ്ടെത്തിയാല്‍ ഭരണ സമിതി ഭരണകക്ഷിയില്‍പ്പെട്ട ആളുകളാണെങ്കില്‍ ആഡിറ്റര്‍ക്ക് ജില്ല വിട്ട് പോകേണ്ട അസാധാരണ സാഹചര്യം നിലനില്‍ക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് 2017 ഡിസംബര്‍ 25 ലെ ഗവര്‍മെന്റ് ഓര്‍ഡര്‍ (പി) 3/2017നടപ്പിലാക്കാത്ത ഏക വകുപ്പ് എന്ന ഖ്യാതിയും സഹകരണ വകുപ്പിനു സ്വന്തം. വര്‍ക്കിംഗ് ക്യാപ്പിറ്റലിന്റെ അടിസ്ഥാനത്തില്‍ ആഡിറ്റര്‍മാരെ നിയമിക്കുന്ന കേഡറൈസേഷന്‍ റൂള്‍ 64 ല്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും നടപ്പിലാക്കാത്തത് അഴിമതിയെ പ്രോത്സാഹിപ്പിക്കാന്‍ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാകില്ല. കൂടാതെ ടീം ആഡിറ്റിനേക്കുറിച്ച് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അതിനു വേണ്ട നടപടികള്‍ ഒന്നും തന്നെ എടുത്തിട്ടില്ല.

വിവിധ ബാങ്കുകളില്‍ വിവിധ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതും സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച് ആഡിറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കാത്തതും ഒരു വലിയ വിഷയമാണ്. സോഫ്റ്റ്‌ വെയര്‍ കമ്പിനിയുടെ ഇടപാടുകാര്‍  ബാങ്കായതിനാല്‍ അവര്‍ ബാങ്കിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാകുന്നു. ആഡിറ്റ് കഴിഞ്ഞതിനു ശേഷവും തിരുത്താവുന്ന സോഫ്റ്റ്‌ വെയറാണ് മിക്ക ബാങ്കുകളിലും നിലവിലുള്ളത്. ആയതിനാല്‍ സോഫ്റ്റ്‌ വെയര്‍ ഉപയോഗം സഹകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ വരേണ്ടതുണ്ട്.

ഇനിയും കരുവന്നൂരുകളും മറ്റും ആവര്‍ത്തിക്കപ്പെടാതിരിക്കാനും സഹകരണ മേഖല ഭദ്രമായിരിക്കാനും സഹകരണ സംഘങ്ങളെ കാവിവല്‍ക്കരണത്തില്‍ നിന്ന് രക്ഷിക്കാനും സഹകരണ വകുപ്പ് പുനസംഘടനയും ആഡിറ്റ് കേഡറൈസേഷനും അടിയന്തിരമായി നടപ്പിലാക്കുകയാണ് ചെയ്യേണ്ടത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സമ്മേളനവും ബോധവത്കരണ ക്ലാസും നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സമ്മേളനവും ബോധവത്കരണ...

പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ച നിലയിൽ

0
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ച...

യാത്രക്കാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമം ; ചെന്നൈ സബര്‍ബനില്‍ ആദ്യ എസി ട്രെയിന്‍ സര്‍വീസ്...

0
ചെന്നൈ: ചെന്നൈ നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമാണ് സബര്‍ബന്‍ ട്രെയിനുകള്‍. യാത്രക്കാരുടെ...

വിദ്യാർഥി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു

0
കോഴിക്കോട് : കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി...