എ.ആര്‍. റഹ്‌മാനെതിരായ നഷ്‌ടപരിഹാര ഹര്‍ജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാനെതിരായ മൂന്നുകോടിരൂപയുടെ നഷ്ടപരിഹാര ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2000-ത്തില്‍ റഹ്മാനെ പങ്കെടുപ്പിച്ച് ദുബായില്‍ നടത്തിയ ഒരു സംഗീതപരിപാടി പരാജയപ്പെട്ടതിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് സംഘാടകര്‍ നല്‍കിയ സിവില്‍ ഹര്‍ജിയാണ് ജസ്റ്റിസ് ആര്‍. സുബ്രഹ്മണ്യം തള്ളിയത്.

സംഗീതപരിപാടി നഷ്ടത്തിലായതുമായി തനിക്ക് ബന്ധമില്ലെന്നും പരിപാടിക്കായി പറഞ്ഞുറപ്പിച്ചിരുന്ന തുകപോലും സംഘാടകര്‍ തന്നില്ലെന്നും എ.ആര്‍ റഹ്മാന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ഹര്‍ജി തള്ളണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് തീര്‍ന്നതാണെന്നാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്ന് എ.ആര്‍. റഹ്മാന്റെ അഭിഭാഷക വ്യക്തമാക്കി. കോടതി വിശദീകരണം ചോദിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് വാദിഭാഗം അഭിഭാഷകന്‍ അറിയിച്ചു. അതോടെ റഹ്മാനെതിരായ ഹര്‍ജി തള്ളി കോടതി ഉത്തരവിടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...