കേരള കോൺഗ്രസ് ബി പ്രവർത്തകന്റെ കൊലപാതകം : രണ്ട് പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുന്നിക്കോട് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. അനിമോന്‍, സജി എന്നിവരാണ് പിടിയിലായത്. 2016ല്‍ സജിയെ ആക്രമിച്ച കേസില്‍ കൊല്ലപ്പെട്ട മനോജ് ഒന്നാം പ്രതിയായിരുന്നു. മനോജുമായി കോക്കാട് വെച്ച്‌ വാക്കേറ്റമുണ്ടായപ്പോള്‍ സ്വയരക്ഷക്കായി കരുതിയ മഴു കൊണ്ട് വെട്ടിയെന്നാണ് സജിയുടെ മൊഴി. സജിയെ എറണാകുളത്തു നിന്നും അനിമോനെ ഇടമണ്ണില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

കോക്കാട് കൊലപാതകത്തില്‍ പ്രതികളുമായി കൊട്ടാരക്കര ഡിവൈഎസ്‌പി സുരേഷ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിലെ ഒന്നാംപ്രതി സജിയുടെ കോട്ടത്തെ ഭാര്യ വീട്ടില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതോ ആയുധങ്ങള്‍ കണ്ടെടുക്കുന്നതോ ചിത്രീകരിക്കാന്‍ കൊട്ടാരക്കര ഡിവൈഎസ്‌പി മാധ്യമങ്ങളെ അനുവദിച്ചില്ല.

കേരള കോണ്‍ഗ്രസ് ബി യുവജന വിഭാഗം ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റും പട്ടിക ജാതിക്കാരനായ 31 വയസ്സുള്ള മനോജിനെ യാണ് സംഘം ചേര്‍ന്ന് ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. കോക്കാട് ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്ന മനോജിനെ വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കയ്യിലെ വിരലുകള്‍ വെട്ടിമാറ്റിയ നിലയിലും തലയില്‍ ആഴത്തില്‍ മുറിവുകള്‍ ഉള്ള നിലയിലാണ് കാണപ്പെട്ടത്. നാട്ടുകാരും പോലീസും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികളെ ഉടന്‍ തന്നെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേശ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...