കോട്ടയം : ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടാൻ വൈകിയെന്ന് ആവർത്തിച്ച് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. ബഫർ സോൺ വിഷയത്തിൽ സംസ്ഥാനം ഒരുമിച്ച് നിന്ന് പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. വൈകാരിക പ്രകടനം നടത്തിയിട്ട് കാര്യമില്ല. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മനുഷ്യ ജീവന് വില നൽകിക്കൊണ്ട് തീരുമാനമെടുക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. കാടിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം. ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിൽ കൃത്യ സമയത്ത് സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന് കേരള കോൺഗ്രസ് തുറന്ന് പറയും. സംസ്ഥാന സർക്കാർ ഇടപെടുന്നതിൽ കാലതാമസം ഉണ്ടായെന്നത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]