തിരുവൻവണ്ടൂർ: കേരളത്തിലെ കർഷകർ ഇത്രയും പ്രതിസന്ധികൾ നേരിട്ടിട്ടുള്ള കാലഘട്ടം സംസ്ഥന ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നു അഡ്വ. ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കേരള കോൺഗ്രസ് വജ്ര ജൂബിലിയോട് അനുബന്ധിച്ച് കല്ലിശ്ശേരി ചെറിയാൻ കുതിരവട്ടം നഗറിൽ നടന്ന വജ്ര ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലിനും റബറിനും മറ്റ് നാണ്യവിളകൾക്കും ഉൽപാദന ചിലവ് വർദ്ധിക്കുന്നതിനനുസരിച്ച് ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യത്തിൽ കാർഷിക വൃത്തിയിൽ നിന്നും കർഷകർ പിൻമാറുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ ഇതിന് പരിഹാരം കാണാൻ സർക്കാരിൻ്റെ ഭാഗത്തുനിന്നും യാതൊരു അനുകൂല നിലപാടും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലം പ്രസിഡണ്ട് മോൻസി കുതിരവട്ടം അധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, രാജൻ കണ്ണാട്ട്, ഉന്നതാധികാര സമിതി അംഗം ജൂണി കുതിരവട്ടം, ജനറൽ സെക്രട്ടറിമാരായ ഡോ. ഷിബു ഉമ്മൻ, ചാക്കോ കയ്യത്ര, സാം മല്ലശ്ശേരിൽ, എ കെ തോമസ്, ജില്ലാ ഭാരവാഹികളായ ഈപ്പൻ നൈനാൻ, കെ വി വർഗീസ്, സ്റ്റാൻലി ജോർജ്, സജി നെല്ലുപറമ്പിൽ, ബ്ലെസ്സൺ ജേക്കബ്, വർഗീസ് തോമസ്, മോൻസി കപ്ള്ളാശ്ശേരി, ജോൺ മാത്യു മുല്ലശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. മുൻ എം പി തോമസ് കുതിരവട്ടം, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌മാർ, ആദ്യ കാല പ്രവർത്തകർ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.