കേരളത്തിലെ കോണ്‍ഗ്രസ് കലാപം ; കടുത്ത അതൃപ്തിയറിയിച്ച് രാഹുല്‍ – അച്ചടക്ക ലംഘനത്തില്‍ റിപ്പോര്‍ട്ട് തേടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണത്തില്‍ കടുത്ത അതൃപ്തിയറിയിച്ച് രാഹുല്‍ ഗാന്ധി. ഹൈക്കമാന്‍റ് അംഗീകരിച്ച ഡി.സി.സി പട്ടികയ്ക്കെതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുദ്ധം തുടരുന്നതില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തി കെ.സി വേണുഗോപാല്‍ ഹൈക്കമാന്‍റ് നിലപാട് ആവര്‍ത്തിച്ചിട്ടും രമേശ് ചെന്നിത്തല അച്ചടക്കം മറന്നു. കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറിനോടും കെ.സി വേണുഗോപാലിനോടും സംസാരിച്ച രാഹുല്‍ ഗാന്ധി അച്ചടക്ക ലംഘനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം.

ഇപ്പോള്‍ വി.ഡി സതീശന്‍ നടത്തുന്ന അനുനയനീക്കത്തിന്‍റെ തുടര്‍ പ്രതികരണങ്ങള്‍ ഹൈക്കമാന്‍റ് വീക്ഷിക്കുന്നുണ്ട്. നേതാക്കള്‍ പ്രകോപനം തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഹൈക്കമാന്‍റ് നിര്‍ബന്ധിതം ആയേക്കുമെന്നാണ് ചില നേതാക്കള്‍ നല്‍കുന്ന സൂചന. അനുനയനീക്കം ഒരുവശത്ത് നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍റിനെ പരാതി അറിയിച്ചു.

ബോധപൂര്‍വ്വം നേതാക്കള്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന പരാതിയാണ് കെ.സുധാകരനെയും വി.ഡി സതീശനെയും അനുകൂലിക്കുന്ന വിഭാഗം ഹൈക്കമാന്‍റിനെ അറിയിച്ചിരിക്കുന്നത്. നേതൃമാറ്റം അംഗീകരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറാകുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ കൂടി അറിവോടെയാണ് ചെന്നിത്തലയുടെ പ്രകോപനമെന്നും പരാതിയില്‍ പറയുന്നു. പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍റ് നേരിട്ട് ഇടപെടണമെന്നാണ് ഫോണിലൂടെയും ഇമെയിലൂടെയും വരുന്ന പരാതികളിലെ പ്രധാന ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...