കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ലയന നീക്കത്തിനില്ലെന്ന് വ്യക്തമാക്കി ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്. ഇത് പാർട്ടി കമ്മിറ്റിയുടെ തീരുമാനമാണ് . ഇതിനായി ഇനി ചർച്ചകളുടെ ആവശ്യകതയില്ല. ഇതുവരെ നടന്നത് അനൗപചാരിക ചർച്ചകൾ മാത്രം. അതിന്റെ കാരണങ്ങൾ വിശദീകരിച്ചു വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതേസമയം കേരളാ കോൺഗ്രസ്സുകൾ എല്ലാം ലയിക്കുന്ന തീരുമാനമുണ്ടായാൽ അതിൽ നിന്നും ജേക്കബ് വിഭാഗം മാറിനിൽക്കില്ലയെന്നും അനൂപ് ജേക്കബ് പറഞ്ഞു.
നേരത്തെ ജേക്കബ് വിഭാഗം പാർട്ടി ചെയർമാൻ ജോണി നെല്ലൂരാണ് ജോസഫ് വിഭാഗവുമായി ചർച്ചകൾ നടത്തിയിരുന്നത്. കുട്ടനാട് ,കോതമംഗലം സീറ്റുകൾ ലക്ഷ്യമിട്ടായിരുന്നു ജോണി നെല്ലൂർ ചർച്ചകൾ നടത്തിയത് . ഈ നീക്കങ്ങൾക്കാണ് അനൂപ് ജേക്കബ് ഇപ്പോൾ തടയിട്ടിരിക്കുന്നത് .