ഇ.പി. ജയരാജൻ നയിക്കുന്ന കർഷക മുന്നേറ്റ ജാഥ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉപായം മാത്രമാണെന്ന് കേരള കോൺഗ്രസ് ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇ.പി. ജയരാജൻ നയിക്കുന്ന കർഷക മുന്നേറ്റ ജാഥ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉപായം മാത്രമാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ജാഥ ഉന്നയിക്കുന്ന 5 ആവശ്യങ്ങളിൽ ഒന്ന് ഒഴികെ നാലും സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതും പിണറായി സർക്കാർ തീരുമാനിക്കേണ്ടതുമാണ്. ആ സർക്കാർ സംവിധാനത്തിന്റെ ഭാഗമായി നിർണായ സ്വാധീനമുള്ള ഇ. പി. സർക്കാരിനെ കൊണ്ട് ആ തീരുമാനം എടുപ്പിക്കേണ്ടതിനു പകരം ജാഥ നടത്തി ജനങ്ങളെ പറ്റിക്കുകയാണ്.
വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന ഒന്നാമത്തെ ആവശ്യം മാത്രമാണ് കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്നത്. അതിൽ കേരളം ഒറ്റക്കെട്ടാണ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കുകയെന്നതാണ് രണ്ടാമത്തെ ആവശ്യം. കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന ഏതു തരം വന്യമൃഗങ്ങളെയും കൊല്ലാനുള്ള ഉത്തരവിടാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് നിയമാനുസരണം അധികാരം നൽകിയിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനെ നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാറും വനം വകുപ്പ് മന്ത്രിയുമാണ്.

നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടി വെച്ച് കൊന്നാൽ അതിൻ്റെ മാംസം ജനങ്ങൾക്ക് ഉപയോഗിക്കാൻ നൽകുകയെന്നതാണ് മൂന്നാമത്തെ ജാഥാ ആവശ്യം. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി കോടതിയെ സമീപിച്ച കർഷകർക്ക് ഹൈക്കോടതി നേരത്തെ നൽകിയിരുന്നു. ഈ കോടതി ഉത്തരവ് കേരളത്തിലെ മുഴുവൻ കർഷകർക്കും ബാധകമാക്കുവാൻ നടപടി സ്വീകരിക്കേണ്ടിയിരുന്ന ഉത്തരവാദിത്വപ്പെട്ട സംസ്ഥാന സർക്കാർ അതിനെ മറികടക്കാനായി പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഹോണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം നൽകി കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവ് നൽകിയത് ആരെ സംരക്ഷിക്കാനാണ് ?. ഇങ്ങനെ കൊല്ലപ്പെടുന്ന കാട്ടുപന്നികൾ പിന്നീട് പൊതുമുതലാണെന്നാണ് നിയമം പറഞ്ഞിട്ടുള്ളത്. കൊല്ലപ്പെട്ട പൊതുമുതലായ കാട്ടുപന്നികളെ കുഴിച്ചിടണമോ, ഭക്ഷിക്കാൻ നൽകണമോയെന്ന് സംസ്ഥാന സർക്കാറിന് തീരുമാനിക്കാവുന്നതേയുള്ളൂ.
ജീവഹാനി സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരം വർദ്ധിപ്പിക്കുക എന്നതാണ് നാലാമത്തെ ജാഥാ ആവശ്യം. 2018-ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം 10 ലക്ഷം രൂപയും 2023 ലെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം 10 ലക്ഷം രൂപയും  2024 ലെ സംസ്ഥാന ഉത്തരവ് പ്രകാരം സംസ്ഥാന ദുരന്തമാക്കിയതിനാൽ 4 ലക്ഷം രൂപയും യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് പ്രകാരം 1 ലക്ഷം രൂപയും അങ്ങനെ വന്യമൃഗ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ നിലവിൽ നിയമമുണ്ട്. എന്നാൽ ഇതിൽ വെള്ളം ചേർത്ത് 09.05.25 ന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം വനം വകുപ്പിൽ നിന്നും 6 ലക്ഷവും ദുരിത നിധിയിൽ നിന്ന് 4 ലക്ഷവും കണക്കാക്കി വെറും 10 ലക്ഷം രൂപയായി കുറച്ചു നിശ്ചയിച്ചത് സംസ്ഥാന സർക്കാരാണ്.

കൃഷി നശിച്ചാൽ ലഭ്യമാക്കുന്ന നഷ്ടപരിഹാരം ഉയർത്തുകയെന്നതാണ് 5- മത്തെ ആവശ്യം. ഇതും സംസ്ഥാനസർക്കാർ തീരുമാനിക്കേണ്ടതാണ്. നിലവിൽ കൃഷി നശിച്ച് ഉപജീവനം ദുരിതത്തിലായി നഷ്ടപരിഹാരത്തിനായി അപേക്ഷകളുമായി ഓഫീസ് വരാന്തകൾ കയറിയിറങ്ങുന്ന കർഷകർക്ക് നൽകാനുള്ള തുക നൽകിയതിന് ശേഷമായിരുന്നു യഥാർത്ഥത്തിൽ ഈ ആവശ്യം ഉയർത്തേണ്ടത്. വർഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങളുടെ നേരെ മുഖം തിരിഞ്ഞു നിൽക്കുകയും നിരാകരിക്കുകയും ചെയ്തിട്ട് ഇപ്പോൾ ഇതിന്റെ പേരിൽ ജാഥ നടത്താനുണ്ടായ ഉൾവിളി തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് മലയോര ജനതയുടെ മുറിവുണക്കാനുള്ള സൂത്രവിദ്യയാണ്. ഇത് വൃഥാ വ്യായാമമായി അവശേഷിക്കുകയുള്ളൂ. സ്വന്തം ഉത്തരവാദിത്വം നിർവഹിക്കാതെ അതിൽ നിന്ന് ഒളിച്ചോടിയിട്ട് അതു മറ്റുള്ളവരാണ് നിർവഹിക്കേണ്ടതെന്ന പ്രതീതി ജനിപ്പിക്കാൻ ജാഥ നടത്തുന്ന ക്യാപ്റ്റൻ ഇ. പി. ജയരാജൻ ഇതിനു മറുപടി പറയണമെന്നു പുതുശ്ശേരി ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അക്കൗണ്ടിൽ വന്നത് ബെവ്കോയുടെ 20 ലക്ഷം , ബാങ്കിലറിയിക്കാതെ 12 ലക്ഷം വിൻവലിച്ച്...

0
ആലപ്പുഴ: ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ...

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ്...

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം...

കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ...