വേട്ടക്കാര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ; മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ യുഡിഎഫ് കണ്‍വീനറാണ് അതിജീവിതയ്‌ക്കെതിരെ പറഞ്ഞതെന്നും രണ്ടാംഘട്ടത്തില്‍ കെപിസിസി പ്രസിഡന്റും പറഞ്ഞിരിക്കുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വേട്ടക്കാര്‍ക്കൊപ്പം ഓടുകയാണെന്നും അവരുടെ പരാതിയിലടക്കം സംശയം പ്രകടിപ്പിക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു.

ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രീയവാദികളാണെന്നും രണ്ടും ഒരേ സ്വഭാവമുളള സംഘടനകളാണെന്നും എം ബി രാജേഷ് പറഞ്ഞു. ‘ഒരുഭാഗത്ത് സവര്‍ക്കര്‍ എങ്കില്‍ മറുഭാഗത്ത് മൗദൂദി. എല്‍ഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും ഒരുകാലത്തും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ല. കാണാന്‍ വരുന്നവരെ കണ്ടുകാണും. ജമാഅത്തെ ഇസ്‌ലാമിയാണ് കേരളത്തിന്റെ വികസനം മുടക്കാന്‍ എക്കാലവും മുന്നില്‍ നിന്നവര്‍. ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ഘട്ടത്തിലും എല്‍ഡിഎഫ് ബോര്‍ഡുകളില്‍ പ്രാതിനിധ്യം കൊടുത്തിട്ടില്ല. ആര്‍എസ്എസിനെപ്പോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധരാണ് ജമാഅത്തെ ഇസ്‌ലാമിയും എം ബി രാജേഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...