Wednesday, May 14, 2025 7:22 pm

ലോക കവിസമ്മേളന പ്രതിനിധി ഫിലിപ്പോസ് തത്തംപള്ളിയെ കേരള കോൺഗ്രസ് എം സംസ്കാരവേദി അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ലോക കവിസമ്മേളന പ്രതിനിധി ഫിലിപ്പോസ് തത്തംപള്ളിയെ കേരള കോൺഗ്രസ് എം സംസ്കാരവേദി അനുമോദിച്ചു. സംസ്കാരം വേദി കോട്ടയം ജില്ലാ പ്രസിഡന്റി ബാബു ടി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദനയോഗം ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ ഉദ്ഘാടന ചെയ്യ്തു. ഫിലിപ്പോസ് തത്തംപള്ളിയെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിൽ മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് എം ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപറന്ബിൽ, ഡോ എ കെ അപ്പുക്കുട്ടൻ, ചാക്കോച്ചൻ ജെ മെതിക്കളം, ബിജോയി പാലാക്കുന്നേൽ, എലിക്കുളം ജയകുമാർ, സുനിൽ കുന്നപ്പിള്ളി, ജെയ്സൺ കുഴി കോടിയിൽ, ആശാ ജി കിടങ്ങൂർ എന്നിവർ ആശംസകളർപ്പിച്ചു .

ലോകത്തിലെ വിവിധ ഭാഷകളിൽ നിന്നുമുള്ള ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട കവികൾ ലോക കവി സമ്മേളനത്തിൽ കവിതകളവതരിപ്പിക്കുമെന്നും അന്താരാഷ്ട്ര കവിയായ ഡോ. ജേക്കബ് ഐസക്, കവിയും പ്രഭാഷകനും ഗാനരചയിതാവുമായ ഡോ.ശ്രീധരൻ പറക്കോട്, കോളേജ് അധ്യാപകനും കവിയുമായ ഡോ. കെ വി ഡൊമിനിക്, കവിയും പുലിസ്റ്റ്ർ പബ്ളിക്കേഷൻസ് ഉടമയുമായ സെബാസ്റ്റ്യൻ, കഥാകാരനും കവിയും പത്രപ്രവർത്തകനുമായ ബി ജോസുകുട്ടി, കവിയും വിവർത്തകയും ബാങ്ക് ഓഫീസറുമായ അബു ജുമൈല, കവിയും ഹോമിയോ ഡോക്ടറുമായ വിനിത അനിൽകുമാർ എന്നിവർക്കും തന്നെക്കൂടാതെ മലയാളം ഭാഷയെ പ്രതിനിധീകരിച്ച് ലോകം കവി സമ്മേളനത്തിൽ കവിത അവതരിപ്പിക്കുന്നതിനായി ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഫിലിപ്പോസ് തത്തംപള്ളി തന്റെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂർ പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കായുള്ള വ്യക്തിത്വ വികസന ത്രിദിന പരിശീലന ക്ലാസ് നടത്തി

0
പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഇലന്തൂർ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ

0
ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ....

കശ്മീരിൽ ലഷ്കർ പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു

0
ജമ്മു: ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദികളെ വധിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം....

റാന്നി നിയോജക മണ്ഡലത്തിൽ ജനകീയ ജലസംരക്ഷണ പരിപാലന പദ്ധതി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ...

0
റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്...