ലോക കവിസമ്മേളന പ്രതിനിധി ഫിലിപ്പോസ് തത്തംപള്ളിയെ കേരള കോൺഗ്രസ് എം സംസ്കാരവേദി അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ലോക കവിസമ്മേളന പ്രതിനിധി ഫിലിപ്പോസ് തത്തംപള്ളിയെ കേരള കോൺഗ്രസ് എം സംസ്കാരവേദി അനുമോദിച്ചു. സംസ്കാരം വേദി കോട്ടയം ജില്ലാ പ്രസിഡന്റി ബാബു ടി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദനയോഗം ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ ഉദ്ഘാടന ചെയ്യ്തു. ഫിലിപ്പോസ് തത്തംപള്ളിയെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിൽ മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് എം ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപറന്ബിൽ, ഡോ എ കെ അപ്പുക്കുട്ടൻ, ചാക്കോച്ചൻ ജെ മെതിക്കളം, ബിജോയി പാലാക്കുന്നേൽ, എലിക്കുളം ജയകുമാർ, സുനിൽ കുന്നപ്പിള്ളി, ജെയ്സൺ കുഴി കോടിയിൽ, ആശാ ജി കിടങ്ങൂർ എന്നിവർ ആശംസകളർപ്പിച്ചു .

ലോകത്തിലെ വിവിധ ഭാഷകളിൽ നിന്നുമുള്ള ഇരുനൂറിലധികം തെരഞ്ഞെടുക്കപ്പെട്ട കവികൾ ലോക കവി സമ്മേളനത്തിൽ കവിതകളവതരിപ്പിക്കുമെന്നും അന്താരാഷ്ട്ര കവിയായ ഡോ. ജേക്കബ് ഐസക്, കവിയും പ്രഭാഷകനും ഗാനരചയിതാവുമായ ഡോ.ശ്രീധരൻ പറക്കോട്, കോളേജ് അധ്യാപകനും കവിയുമായ ഡോ. കെ വി ഡൊമിനിക്, കവിയും പുലിസ്റ്റ്ർ പബ്ളിക്കേഷൻസ് ഉടമയുമായ സെബാസ്റ്റ്യൻ, കഥാകാരനും കവിയും പത്രപ്രവർത്തകനുമായ ബി ജോസുകുട്ടി, കവിയും വിവർത്തകയും ബാങ്ക് ഓഫീസറുമായ അബു ജുമൈല, കവിയും ഹോമിയോ ഡോക്ടറുമായ വിനിത അനിൽകുമാർ എന്നിവർക്കും തന്നെക്കൂടാതെ മലയാളം ഭാഷയെ പ്രതിനിധീകരിച്ച് ലോകം കവി സമ്മേളനത്തിൽ കവിത അവതരിപ്പിക്കുന്നതിനായി ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഫിലിപ്പോസ് തത്തംപള്ളി തന്റെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...