ചങ്ങനാശ്ശേരി : ചരിത്രത്താളുകളിൽ ഭരണാധികാരികളേക്കാൾ എന്നും ഓർമിക്കപ്പെടുന്നത് സാംസ്കാരിക നേതാക്കന്മാരും സാഹിത്യകാരന്മാരും ആണെന്ന് ജോബ് മൈക്കിൾ എംഎൽഎ. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് ബാബു റ്റി. ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപറമ്പിൽ, കവി ഫിലിപ്പോസ് തത്തംപള്ളി, ഡോ. എ കെ അപ്പുക്കുട്ടൻ ചാക്കോച്ചൻ ജെ.മെതിക്കളം, ബിജോയ് പാലാക്കുന്നേൽ, എലിക്കുളം ജയകുമാർ, സുനിൽ കുന്നപ്പള്ളി,ജെയ്സൺ കുഴികോടിയിൽ, ആശാ ജി.കിടങ്ങൂർ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 20 മുതൽ 24 വരെ തമിഴ്നാട്ടിലെ മധുരയിൽ വെച്ച് നടത്തുന്ന 43മത് ലോക കവി സമ്മേളനത്തിൽ പങ്കെടുക്കുന്ന കവി ഫിലിപ്പോസ് തത്തംപള്ളിയെ ജോബ് മൈക്കിൾ എം.എൽ.എ.ആദരിച്ചു. കേരളപ്പിറവിയോട് അനുബന്ധിച്ച് നടന്ന കവിയരങ്ങ് പ്രശസ്ത കവി കെ കെ പടിഞ്ഞാറേപ്പുറം ഉദ്ഘാടനം ചെയ്തു. രാജ അബ്ദുൽ ഖാദർ, അനു ജി. കെ. ഭാസി, അജിത് കോട്ടമുറി, സുകുമാരൻ നെല്ലിശ്ശേരി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1