മനുഷ്യൻ നടത്തിയ ചൂഷണങ്ങളിൽ ഏറ്റവും മാരകമായ ചൂഷണം പരിസ്ഥിതി ചൂഷണം ; ഡോ.എൻ ജയരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മനുഷ്യൻ നടത്തിയ ചൂഷണങ്ങളിൽ ഏറ്റവും മാരകമായ ചൂഷണം പരിസ്ഥിതി ചൂഷണം ആണെന്ന് കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് പറഞ്ഞു. പരിസ്ഥിതി ചൂഷണത്തിന്റെ പ്രത്യാഘാതങ്ങൾ മനിസിലാക്കാൻ കേരളത്തിന് ദൈവം കനിഞ്ഞു നൽകിയ നദികളുടെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. കേരള ഹരിത കേരള മിഷൻ വിവിധ പരിസ്ഥിതി സൗഹൃദ മേഖലകളിൽ നടത്തിയ വിലയിരുത്തലുകളിലെല്ലാം എ പ്ളസ് ഗ്രേഡ് മികവ് നേടിയ തുരുത്തിക്കാട് ബിഎഎം കോളേജ് ഹരിത ക്യാമ്പസ് ആയി ഉള്ള പ്രഖ്യാപനം നടത്തികൊണ്ട് പ്രസംഗിക്കുകയായിരുന്നു ഡോ.എൻ ജയരാജ്. കോളേജ് പ്രിൻസിപ്പൽ ഡോ. ജി എസ് അനീഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിത കേരള മിഷൻ പത്തനംതിട്ട ജില്ല കോർഡിനേറ്റർ ജി അനിൽകുമാർ സർട്ടിഫിക്കറ്റ് കൈമാറി. മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത ശ്രീകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബിളി പ്രസാദ്,ജ്ഞാനമണി മോഹൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അല്ക്സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ് പീറ്റർ, കെ ബി രാമചന്ദ്രൻ, ഡോ ബിന്ദു എ സി, പാർത്ഥൻ എസ്, ജോസഫ് കുരുവിള, ഡോ റോബി എ ജെ മുതലായവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...