പത്തനംതിട്ട : അമിതമായി ഇന്ധന വില വർദ്ധിപ്പിക്കുന്നത് മൂലം രാജ്യം സാമ്പത്തികമായി അരാജകത്വത്തിലേക്ക് നീങ്ങുകയും വിലക്കയറ്റം രാജ്യത്ത് സംജാതമാകുകയും ചെയ്യുമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം രാജു പറഞ്ഞു. പെട്രോൾ, ഡീസൽ വില വർദ്ധനക്ക് എതിരെ കേരള കോൺഗ്രസ് (എം) ജില്ലാതല പ്രതിഷേധ ധർണ്ണ പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസ് പടിക്കൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മാത്യു മരോട്ടിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ബിജോയി തോമസ് , ബാബു കല്ലുങ്കൽ , പി ജി പൊന്നച്ചൻ , തോമസ് മോഡി , ജോണി ഇരട്ടപുളിക്കൽ , മനോജ് കുഴിയിൽ , ബിനു മാത്യു എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ ധർണ്ണ നടത്തി.