പത്തനംതിട്ട : ആധുനിക തലമുറ ഗാന്ധിയന്‍ ശൈലിക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതാണ് ഭാരതത്തില്‍ ധാര്‍മ്മിക അധപതനത്തിന് വഴിതെളിച്ചതെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ പറഞ്ഞു. സംസ്കാര വേദി ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പത്തനംതിട്ട ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ നടത്തിയ ഗാന്ധിജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സിദ്ധാര്‍ത്ഥന്‍ ഇടയ്ക്കാട്, കുര്യന്‍ മടക്കല്‍, ജോണ്‍ വി തോമസ്, ബിജു നൈനാന്‍, തോമസ് മോഡി, റോയി മാടപ്പള്ളി, മാത്യു മരോട്ടി മൂട്ടില്‍, എം പി ജേക്കബ്, ബിജു മാത്യു, എഴുമറ്റൂര്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.